SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.07 AM IST

എക്സാലോജിക്: സർക്കാരിനെ വിമർശിച്ച് കെ.കെ.രമ

k-k-rama

കോഴിക്കോട്:എക്സാലോജിക് കേസിൽ പിണറായിവിജയന് അനുകൂലമായി ഹൈക്കോടതിയിൽ സർക്കാ‌ർ സ്വീകരിച്ച നിലപാടിനെ വിമർശിച്ച് കെ.കെ.രമ എം.എൽ.എ.

ഇ.ഡി കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായിവിജയൻ ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച അപ്പീലിന് അനുകൂലമായുളള അഡ്വക്കറ്റ് ജനറലിൻറെ നിലപാടിനെയാണ് കെ.കെ.രമ ഫെയ്സ്ബുക്കിലൂടെ വിമർശിച്ചത്. എ.ജിയുടെ നിലപാട് നിരാശാജനകമാണ്. സർക്കാരിന്റെ പൊതുനിലപാടിന്റ നിറം കെടുത്തുന്നതാണ്. അധികാരവും സ്വാധീനവും വഴി അവിഹിതവഴികളിലൂടെ കോടികൾ സമ്പാദിച്ചവരുടെ അഴിമതി വിഴുപ്പുഭാണ്ഡങ്ങൾ നിർലജ്ജം ചുമക്കാൻ പിണറായിവിജയനെന്ന ഏകാധിപതിയുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂലിക്കാരല്ല തങ്ങളെന്ന് പ്രഖ്യാപിക്കാൻ തന്റേടമുള്ളവരാരുമില്ലേ എന്നും അവർ ചോദിച്ചു.

കൃഷ്ണപ്പിള്ളയും എ.കെ.ജിയും ഇ.എം.എസും നായനാരും വി.എസുമെല്ലാം നയിച്ച മഹാപ്രസ്ഥാനത്തിന്റെ പൊളിറ്റ്ബ്യൂറോ മെമ്പറുടെ വീട്ടുചുമരിൽ കോടികളുടെ അഴിമതി അന്വേഷണത്തിന്റെ നോട്ടീസ് പതിഞ്ഞു എന്നതിൽപരം ദുരന്തം പാർട്ടിക്കിനി വരാനുണ്ടോ എന്നുമായിരുന്നു രമയുടെ ചോദ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K K RAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA