SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.34 AM IST

'പിണറായി സഖാവിനെങ്കിലും തിരുത്താമായിരുന്നില്ലേ?'

pinarayi-vijayan

കണ്ണൂർ: സിപിഎം വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് പിണറായിക്കു നേരെയും പ്രതിനിധികളുടെ ചോദ്യമുയർന്നു. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ വ്യാപക എതിർപ്പുണ്ടായിട്ടും മൗനം പാലിച്ചത് എന്തിനെന്നായിരുന്നു പ്രധാന ചോദ്യം. പിണറായി ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഇതു തിരുത്താമായിരുന്നില്ലേ എന്നും അംഗങ്ങൾ ചോദിച്ചു.

'' താഴെത്തട്ടിൽ ഇത്ര വലിയ വിമർശനമുയരുമ്പോൾ പൊതുസമൂഹത്തിലും പാർട്ടി ബന്ധുക്കളിലും സംശയമുണ്ടാകുമെന്ന് അറിയാമായിരുന്നില്ലേ എന്നാണ് പ്രതിനിധികൾ ചോദിച്ചത്. ഇത്രയും പ്രവർത്തന പരിചയമുള്ള നേതാവ് ഇതിനു കൂട്ടു നിന്നത് എന്തു കൊണ്ടെന്നും അവർ ആരാഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് മുതൽ മണ്ഡലം കമ്മിറ്റികൾ വരെ ചർച്ച ചെയ്ത പട്ടികയാണിതെന്നും ,ഭൂരിഭാഗം അംഗങ്ങളും സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

പിണറായി സർക്കരിലെ പൊലീസ് സമീപനവും വിമർശനത്തിന് വിഷയമായി. നാലു മാസം കൊണ്ട് യു.ഡി.എഫ് സർക്കാർ പൊലീസിനെ എങ്ങനെ നയിക്കുന്നുവെന്ന് കണ്ടു പഠിക്കണം. ലോക്കൽ സെക്രട്ടറിക്കോ ഏരിയ സെക്രട്ടറിക്കോ പോലും പൊലീസ് നടപടികളിൽ ഇടപെടാൻ സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയായായിരുന്നു. പ്രവർത്തകർ പ്രശ്നങ്ങൾ പറയുമ്പോൾ അത് പൊലീസ് ഉദ്യോഗസ്ഥരോട് പറയാനാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും, വിമർശനമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA