SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.27 AM IST

അസിം പ്രേംജിയിൽ യു.ജി, പി.ജി

a

അസിം പ്രേംജി സർവകലാശാലയിൽ 2027ലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരു, ഭോപാൽ, റാഞ്ചി കാമ്പസുകളിലെ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

വിദ്യാഭ്യാസം, വികസനം, സാമ്പത്തികശാസ്ത്രം, പൊതുജനാരോഗ്യം, ഏർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യൂക്കേഷൻ, കാലാവസ്ഥാ മാറ്റവും സുസ്ഥിരതയും എന്നീ വിഷയങ്ങളിലാണ് ബിരുദാനന്തര ബിരുദ കോഴ്‌സുകൾ. ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, സയൻസ് വിഷയങ്ങളിൽ നാല് വർഷ പൂർണസമയ റസിഡൻഷ്യൽ പ്രോഗ്രാമുകളാണ് ബിരുദ കോഴ്‌സുകളിലുള്ളത്.

ഡിസംബർ 20ന് നടക്കുന്ന നാഷണൽ എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം. നവംബർ 20ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. നിശ്ചിത ശതമാനം വിദ്യാർഥികൾക്ക് സർവകലാശാല സാമ്പത്തിക സഹായവും നൽകും. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ: 8971889988. വെബ്‌സൈറ്റ്: www.azimpremjiuniversity.edu.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA