
തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് 'ഇതാണ് ജന്തർ മന്ദർ'' എന്ന പേരിൽ രാപകൽ സമരം സംഘടിപ്പിക്കും. 24, 25 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിലാണ് സമരം. യു.ഡി.എഫ് സർക്കാറിന്റെ സംഘപരിവാർ അജണ്ടയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ നിയമനങ്ങൾക്ക് പിന്നിലെന്ന്
എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ സമരം നടത്തും. കാലിക്കറ്റ് വി.സിയെ തടയുമെന്നും എ. അധിൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |