
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി വനിതകൂട്ടായ്മകളുടെ വിവിധ ഉത്പ്പന്നങ്ങൾ ഇനി 'സമുദ്രസഖി " ലേബലിൽ വിപണിയിലെത്തും. നവംബർ പകുതിയോടെ ഉത്പ്പന്നങ്ങൾ സൂപ്പർ മാർക്കറ്റുകളിലടക്കം എത്തിക്കാനുള്ള ശ്രമത്തിലാണ് ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൺ (സാഫ്).
ഉണക്കമീൻ, മീൻ അച്ചാറുകൾ,വെളിച്ചെണ്ണ, അരിപ്പൊടി, മുളക് പൊടി തുടങ്ങി 13 ഓളം ഉത്പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. പല ഉത്പ്പന്നങ്ങൾക്കും പ്രാദേശികമായി മികച്ച ഡിമാൻഡാണുള്ളത്. മികച്ച ഉത്പ്പന്നങ്ങൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാക്കുകയാണ് സമുദ്രസഖിയിലൂടെ ലക്ഷ്യമിടുന്നത്. ഏകീകൃതരീതിയിൽ ഉത്പ്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള മാർഗനിർദ്ദേശത്തിനൊപ്പം പരിശീലനത്തിനും സാഫ് സംവിധാനമേർപ്പെടുത്തിട്ടുണ്ട്. നിലവിൽ തീരമേഖലയിൽ വനിതകൾ മാത്രമുള്ള 1881 സംരംഭങ്ങൾ സാഫിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നുണ്ട്.
വൈകാതെ ഓൺലൈനിലും
'സമുദ്രസഖി' ഉൽപ്പനങ്ങൾ അഭ്യന്തര വിപണിയിൽ കൂടുതൽ സജീവമാക്കുന്നതിനൊപ്പം ഓൺലൈൻ പ്ലാറ്റ് ഫോമിൽകൂടി വിൽക്കാനുള്ള സംവിധാനം നടപ്പാക്കും. ഇതിനുള്ള സാദ്ധ്യതകളും സാഫ് പരിശോധിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |