SignIn
Kerala Kaumudi Online
Thursday, 10 September 2026 9.36 PM IST

'നിങ്ങൾ ഒരു സംഭവം തന്നെ നമിച്ചു'; ഒറ്റപ്പെട്ടുപോയാൽ ഈ നമ്പറിൽ വിളിക്കാം, കേരള പൊലീസിന്റെ പോസ്റ്റർ കയ്യടി നേടുന്നു

READ ENGLISH VERSION
kerala-police

എവിടെയെങ്കിലും ഒറ്റപ്പെട്ടുപോയാൽ അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കാനുള്ള നമ്പർ പങ്കുവച്ച് കേരള പൊലീസ്. 112 എന്ന നമ്പരിൽ വിളിച്ച് പൊലീസിന്റെ സഹായം തേടാം. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഒറ്റപ്പെട്ടുപോയാൽ പൊലീസിന്റെ സഹായം തേടാനുള്ള നമ്പർ അവതരിപ്പിക്കുന്ന കേരള പൊലീസിന്റെ പോസ്റ്ററും ശ്രദ്ധനേടുകയാണ്. ഇന്ന് തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ പോസ്റ്ററിന്റെ മാതൃകയിലാണ് നമ്പർ അവതരിപ്പിച്ചിരിക്കുന്നത്. വിദേശത്ത് മരുഭൂമിയിൽ ഒറ്റപ്പെട്ടുപ്പോയ നജീബ് എന്ന ചെറുപ്പക്കാരന്റെ കഥപറയുന്നു സിനിമയാണ് ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം.

പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ കയ്യടി നേടുകയാണ്. പ്രധാനപ്പെട്ട വിവരം കൈമാറുന്നതിന് മികച്ച ക്രിയേറ്റിവിറ്റിയിൽ ഒരുക്കിയ പോസ്റ്ററെന്ന് പലരും അഭിനന്ദിച്ചു. 'നിങ്ങൾ ഒരു സംഭവം ആണ് നമിച്ചു. കാലഘട്ടത്തിന് അനുസരിച്ച് പോസ്റ്റുകൾ നിർമ്മിച്ച് കൊണ്ട് ജനങ്ങൾക്ക് ബോധവൽക്കരണ നടത്താൻ നിങ്ങളെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. പെരിയോനേ റഹ്മാനെ... ഇവരുടെ ജോലിയിൽ ബർക്കത്ത് കൊടുക്കണേ' എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. കാലത്തിനൊപ്പമെന്നും ചിലർ അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE, POSTER, AADUJEEVITHAM, EMERGENCY NUMBER112
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA