തിരുവനന്തപുരം: മാസപ്പടി കേസിൽ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തിഹത്യ ചെയ്യാൻ ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണെന്ന് മുഹമ്മദ് റിയാസ് എംഎൽഎ. മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പച്ചക്കള്ളമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇന്നത്തെ മാദ്ധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇ ഡി ചോർത്തിക്കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണെന്ന് റിയാസ് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമറിപ്പോർട്ടിനെതിരെയാണ് റിയാസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. കത്തിൽ ഹവാല ഇടപാട് സംശയിക്കുന്നതായും ഇഡി സൂചിപ്പിച്ചിട്ടുണ്ട്.
ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇ ഡി ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇ ഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണ്. ഇ ഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. നിയമപരമായി പോരാടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |