SignIn
Kerala Kaumudi Online
Saturday, 19 September 2026 5.18 AM IST

കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ തിരിഞ്ഞ് നോക്കാതെ സ്ഥലം വിട്ട ആളാണ്; അദ്ദേഹത്തിൽ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റുകയുള്ളൂ എന്ന് പത്മജ

kv-thomas

പാർട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്ത് തന്നെ കെ വി തോമസ് ഇങ്ങനെ ചെയ്തത് വിഷമമുണ്ടാക്കുന്നുവെന്ന് പത്മജ വേണുഗോപാൽ. മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയിൽ ഇത് പ്രതീക്ഷിച്ചതാണെന്നും കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാൻ നിൽക്കാതെ സ്ഥലം വിട്ടയാളാണ് പുള്ളി, അങ്ങനെയൊരാളിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റൂ എന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തോമസ് മാസ്റ്റർ പോയതിനെ പറ്റി എനിക്ക് ഒന്നും പറയാനില്ല .എനിക്ക് ഒരു കാര്യത്തിൽ മാത്രമേ വിഷമം ഉള്ളു .പാർട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമം .പക്ഷെ മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് അതിൽ അതിശയം തോന്നിയില്ല .കെ.കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി .അങ്ങിനെ ഒരാളുടെ കൈയ്യിൽ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റു അല്ലെ ? നിങ്ങളൊക്കെ എന്ത് പറയുന്നു ?അദ്ദേഹം എത്ര പെൻഷൻ വാങ്ങുന്നു .അത് പോലും കോൺഗ്രസ് പാർട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓർക്കണ്ടേ ?ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം .30 കൊല്ലം ഈ മണ്ഡലത്തിൽ താമസിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം .അത് യൂ.ഡി .എഫ് ഇന് ഒപ്പമാണ് .ഇനിയും കുറെ കാര്യങ്ങൾ മാഷോട് ചോദിക്കാനുണ്ട് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADMAJA VENUGOPAL, KV THOMAS, K KARUNAKARAN, UDF, TRIKKAKKARA BY ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA