SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.13 AM IST

വയോജന പരിചരണത്തിന് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും

aa

തിരുവനന്തപുരം:വയോജനങ്ങളെ പരിചരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ നിയമ നിർമ്മാണത്തിന് സർക്കാർ..വയോജന ക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിച്ച സാഹചര്യത്തിലാണിത്.നിയമത്തിന്റെ കരട് ഇന്നലെ മുഖ്യമന്ത്രി വി.സതീശൻ പങ്കെടുത്ത

യോഗത്തിൽ അവലോകനം ചെയ്തു.

വയോജനങ്ങളെ പരിചരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ കേരള ജെറിയാട്രിക് കെയർ സർട്ടിഫിക്കേഷൻ ഫ്രെയിം വർക്കുണ്ടാക്കും.കെയർ ഗിവർമാർക്ക് പരിശീലനം, സർട്ടിഫിക്കേഷൻ, പശ്ചാത്തല പരിശോധന എന്നിവ ഉറപ്പാക്കും. ഇതൊരു പുതിയ തൊഴിൽ മേഖലയാക്കി വളർത്തും.വയോജനങ്ങളുടെ പരിചരണം, ക്ഷേമം, അന്തസ്സ്, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വയോജന പരിചരണ കേന്ദ്രങ്ങൾ, അസിസ്റ്റഡ് ലിവിങ് സൗകര്യങ്ങൾ, പകൽവീടുകൾ, ഹോം കെയർ ഏജൻസികൾ തുടങ്ങിയ സേവനങ്ങൾക്ക് ആവശ്യമായ നിലവാരവും ഉത്തരവാദിത്തവും ഉറപ്പ് വരുത്തും.

ഗുണനിലവാരമുള്ള പരിചരണ സേവനങ്ങൾ, സാങ്കേതികവിദ്യ, ആരോഗ്യ പരിചരണം, അസിസ്റ്റഡ് ലിവിങ്, ഹോം കെയർ, വയോജന സൗഹൃദ ഉൽപ്പന്നങ്ങൾ, മറ്റ് നവീന സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് സേവനം, നൈപുണ്യം, സംരംഭകത്വം, തൊഴിൽ എന്നിവ ഉൾപ്പെടുന്ന വയോജന പരിചരണ മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം.ഇതിലൂടെ ഒരു സിൽവർ എക്കോണമി സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പിനും നിരീക്ഷണത്തിനും പരാതി പരിഹാരത്തിനുമായി സംസ്ഥാന-ജില്ലാതല സംവിധാനങ്ങളുണ്ടാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA