SignIn
Kerala Kaumudi Online
Tuesday, 15 September 2026 7.29 PM IST

"ഗർഭിണിയോട് ആരും ഒരിക്കലും ചെയ്തുകൂടാത്തതാണ് എന്റെ വീട്ടിൽ അന്ന് നടന്നത്"; വെളിപ്പെടുത്തലുമായി യൂട്യൂബ് ദമ്പതികൾ

READ ENGLISH VERSION
praveen

ലക്ഷക്കണക്കിന് സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലാണ് 'പ്രവീൺ പ്രണവ്.' ഇരുവരും സഹോദരങ്ങളാണ്. ഫാമിലി വ്‌ളോഗാണ് ഇവർ ചെയ്തിരുന്നത്. അച്ഛനും അമ്മയും മക്കളും പ്രവീണിന്റെ ഭാര്യയായ മൃദുലയും ചേർന്നുള്ള വീഡിയോകൾക്കൊക്കെ ലക്ഷക്കണക്കിന് വ്യൂസും ലഭിക്കാറുണ്ട്. അത്രയും ഒത്തൊരുമയുള്ള കുടുംബമായിട്ടാണ് മലയാളികൾ ഇവരെ കണ്ടിരുന്നത്.

കഴിഞ്ഞ വർഷമായിരുന്നു പ്രവീണിന്റെയും മൃദുലയുടെയും വിവാഹം നടന്നത്. അധികം വൈകാതെ തന്നെ കുഞ്ഞുപിറക്കാൻ പോകുന്ന സന്തോഷവും ഇരുവരും പങ്കുവച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പായിരുന്നു സർക്കാർ ആശുപത്രിയിൽ വച്ച് മൃദുല കുഞ്ഞിന് ജന്മം നൽകിയത്. ഇതിനുപിന്നാലെ തങ്ങളുടെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികൾ. അച്ഛനും അമ്മയ്ക്കും കൊച്ചുവിനും എതിരെയാണ് വെളിപ്പെടുത്തൽ.


യൂട്യൂബ് ചാനലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് വഴക്കെന്നാണ് വിവരം. അച്ഛനും കൊച്ചുവും ചേർന്ന് തന്നെ മർദിച്ചെന്ന് പ്രവീൺ പറയുന്നു. കൈയിലും ചുണ്ടിലും പരിക്ക് പറ്റിയതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ അച്ഛനും അമ്മയും പറയുന്നതിന്റെ ഓഡിയോയും ദമ്പതികൾ പുറത്തുവിട്ടു.


'ഗർഭിണിയോട് ഒരിക്കലും ആരും ചെയ്തുകൂടാത്തതാണ് എന്റെ വീട്ടിൽ അന്ന് നടന്നത്. അതിന്റെ മെയിൻ കണ്ണികളായിട്ടുള്ളത് എന്റെ അച്ഛൻ, അമ്മ, അനിയൻ. എല്ലാം അനുഭവിച്ചത് ഞാനും മൃദുലയുമാണ്.'- പ്രവീൺ പറഞ്ഞു.


പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മൃദുലയെ കുടുംബാംഗങ്ങൾ ആക്രമിച്ചെന്നും ഒടുവിൽ നിലത്തുവീണെന്നും വീഡിയോയിൽ പറയുന്നു. കേസ് കൊടുക്കാൻ തീരുമാനിച്ചിരുന്നെന്നും അച്ഛനും അമ്മയും അനിയനും ആയതിനാലാണ് അത് ചെയ്യാത്തതെന്നും ഇരുവരും വ്യക്തമാക്കി.

കൊച്ചുവിനാണ് വീട്ടിൽ കൂടുതൽ പരിഗണനയെന്നും പ്രവീൺ പറയുന്നു. പ്രസവ ശേഷം കുഞ്ഞിനെ കാണാൻ അവർ വന്നത് വീഡിയോയെടുക്കാനാണെന്നും വന്നപ്പോഴും തങ്ങളോടൊന്നും മിണ്ടിയിട്ടില്ലെന്നും ഇരുവരും പറയുന്നു. കുഞ്ഞിനെക്കുറിച്ച് അമ്മ മുമ്പ് മോശം പറഞ്ഞിട്ടുണ്ടെന്നും ദമ്പതികൾ ആരോപിക്കുന്നു.

'കുഞ്ഞിനെക്കൊണ്ട് ആദ്യം മോശം പറഞ്ഞത് ആ അമ്മയാണ്. ഈ കുഞ്ഞ് വയറ്റിലായതിന് ശേഷമാണ് നമ്മുടെ കുടുംബത്തിൽ പ്രശ്നമുണ്ടാകാൻ തുടങ്ങിയതെന്ന്. ഇതെനിക്കറിയില്ലായിരുന്നു. ഏട്ടൻ താഴേന്ന് കയറിവന്ന് നിർത്താതെ കരയുകയാണ്. എനിക്കിവിടെ പറ്റില്ലെന്ന് എട്ടൻ പറഞ്ഞു. ഞാൻ കൂടെ കരയുകയാണ്. അന്ന് പുറത്തുപോയി റൂമെടുത്ത് താമസിച്ചു. അതിനുമുന്നേ പറഞ്ഞോണ്ടിരുന്നത് ഞാൻ വന്നുകയറിയതിന് ശേഷമാണ് അവരുടെ കുടുംബം നശിച്ചതെന്നായിരുന്നു.'- മൃദുല പറഞ്ഞു.

അതേസമയം, ഇതിനോടകം അമ്പത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. അവർക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാമെന്നും ഇത് പ്രവീണിന്റെ കൂടി വീണെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം പ്രണവും അമ്മയും അച്ഛനും കൂടി ഒരു വീഡിയോ ഇട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRANAVPRAVEENYOUTUBECHANNEL, PRANAVKOCHU, DOMESTICVIOLENCE, YOUTUBERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA