തിരുവനന്തപുരം: മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ.കരുണിന് ആദ്യ കഥാസമാഹാരം സമർപ്പിച്ച് 14കാരി ചെറുമകൾ പാർവതി അനിൽ. ഷാജി എൻ.കരുണിന്റെ മകൻ അനിലിന്റെ മകളാണ്.
വിതുര എം.ജി.എം പൊന്മുടി വാലി പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവതി എട്ടു വയസുള്ളപ്പോൾ കവിതകൾ എഴുതി തുടങ്ങി. കഥകളിലേക്കും കടന്നു. ഷാജി എൻ.കരുണായിരുന്നു പ്രോത്സാഹിപ്പിച്ചിരുന്നത്. അപ്പൂപ്പൻ കഥകൾ പറഞ്ഞുകൊടുത്തു. ഒരുമിച്ച് സിനിമകൾ കണ്ടു. കഥയും കവിതയും ചർച്ച ചെയ്തു.
ഇംഗ്ലീഷ് കവിതകൾ ചേർത്ത് ആദ്യപുസ്തകം 'വിൻഡോ ടു മൈ വേൾഡ്' 2023ൽ പുറത്തിറങ്ങി.
പിന്നീടാണ് ചെറുകഥകൾ എഴുതി തുടങ്ങിയത്. കഥകളുടെ സമാഹാരം paths intertwined (പരസ്പരം ബന്ധപ്പെട്ട പാതകൾ) അപ്പൂപ്പനായി സമർപ്പിക്കുകയാണ്. അതും കവിതയായിട്ടാണ്. ബട്ട് ടു മീ (എന്നാൽ, എനിക്ക്) എന്ന കവിതയാണ് അതിനായി എഴുതിയത്.
''അദ്ദേഹം പ്രശസ്തനാണ്,
ഇവിടെയും എല്ലായിടത്തും...'' എന്നു തുടങ്ങുന്നു
''എന്നാൽ എനിക്ക്, അദ്ദേഹം എന്റെ പ്രചോദനമാണ്.
...അദ്ദേഹം എന്റെ മാതൃകയാണ്
....അദ്ദേഹം എന്റെ പിന്തുണയാണ്''-
വിൻസർ രാജധാനിയിൽ 25ന് വൈകിട്ട് 3.30നാണ് പുസ്തക പ്രകാശനം.
നോവൽ എഴുതണം
അപ്പൂപ്പനുമായി സംസാരിക്കുമ്പോൾ ഐഡിയ കിട്ടും. അത് കുറിച്ചു വയ്ക്കും പിന്നെ കവിതയാക്കുകയായിരുന്നു പതിവ്. പാർവതി പറഞ്ഞു. പുസ്തകങ്ങൾ ധാരാളം വായിക്കും.
. ഫാന്റസി ഇഷ്ടമാണ്. നോവൽ എഴുതാനാണ് ശ്രമം.
ഭരതനാട്യം ആറുവയസുമുതൽ പഠിക്കുന്നു. ഐസറിലെ ഫിസിക്സ് പ്രൊഫസറാണ് അച്ഛൻ അനിൽ ഷാജി, ഐസറിലെ സൈക്കോളജിസ്റ്റ് ഡോ. നീലിമയാണ് അമ്മ. സഹോദരൻ ഗൗതം അനിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |