SignIn
Kerala Kaumudi Online
Saturday, 29 August 2026 12.38 AM IST

വൈദ്യുതിക്ക് വരുന്നു മറ്രൊരു ഷോക്ക്

READ ENGLISH VERSION
s

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കുണ്ടായ 5000 കോടി രൂപയുടെ ബാദ്ധ്യത ഉപഭോക്താക്കളിൽ നിന്ന് പിരിക്കാൻ നീക്കം. 2027 ഏപ്രിൽ1 മുതൽ 2031 വരെ ഗഡുക്കളായി ഈടാക്കും. അടുത്ത 5 വർഷത്തേക്കുള്ള താരിഫ് പരിഷ്‌കരണത്തിന് റഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ കരട് ചട്ടങ്ങളിലെ 'റഗുലേറ്ററി അസറ്റ് സർചാർജ് ' ഇതാണ്.

2024 വരെയുള്ള കണക്കിൽ 6645 കോടിയാണ് നഷ്ടമെങ്കിലും ഇതിൽ കുറച്ചുതുക ഇതിനകം ഈടാക്കിയിട്ടുണ്ട്. ശേഷിക്കുന്നത് എത്രയെന്ന് കണക്കാക്കി കമ്മിഷനെ അറിയിക്കും. ഇത് പരിശോധിച്ച് യൂണിറ്റിന് എത്രരൂപ വച്ച് സർചാർജ് ഈടാക്കണമെന്ന് തീരുമാനിക്കും. ഇതിനു മുമ്പ് തെളിവെടുപ്പ് നടത്തും.
വൈദ്യുതി വാങ്ങൽച്ചെലവ് കമ്മിഷൻ അനുവദിച്ചതിനെക്കാൾ കൂടിയാൽ അടുത്ത ബില്ലുകളിൽ അത് സർച്ചാർജായി ഈടാക്കാറുണ്ട്. യൂണിറ്റിന് പരമാവധി 10 പൈസയാണ് ചുമത്തുന്നത്. റഗുലേറ്ററി അസറ്റ് സർചാർജ് കൂടിയാവുമ്പോൾ ബിൽ തുക വീണ്ടുമുയരും.

ഫിക്‌സഡ് ചാർജ്ജും കൂടും
നിലവിൽ കണക്ടഡ് ലോഡിന്റെ (sanctioned load) അടിസ്ഥാനത്തിലാണ് ഫിക്‌സഡ് ചാർജ്ജ് ഈടാക്കുന്നത്. സ്മാർട്ട് മീറ്ററുകൾ വരുന്നതോടെ ഉപയോഗിക്കുന്ന പരമാവധി ലോഡ് (recorded maximum demand) അനുസരിച്ചാവും ഫിക്‌സഡ് ചാർജ്ജ്. ഇതോടെ ചാർജ്ജും ഉയരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CURRENT BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA