SignIn
Kerala Kaumudi Online
Friday, 16 October 2026 2.00 AM IST

 വീട്ടിലെ മൂന്നാമത്തെ ക്യാൻസർ ബാധിത പുഞ്ചിരി മരുന്നാക്കി ഡോ.താര

thara

മലപ്പുറം: നിസാര പ്രശ്നങ്ങൾക്ക് പോലും അടിയറവ് പറഞ്ഞ് പിൻമാറുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കുടുംബത്തിലേക്ക് വീണ്ടുമെത്തിയ ക്യാൻസറിനെ ആത്മവിശ്വാസത്തോടെ നേരിടുകയാണ് മലപ്പുറം തേഞ്ഞിപ്പലം സ്വദേശും കണ്ടന്റ് ക്രിയേറ്ററുമായ ഡോ.താര കളരിക്കൽ.

'ഗയ്സ്, ചെസ്റ്റ് നമ്പർ ത്രീ ഈസ് ഒഫീഷ്യലി ഓൺ സ്‌റ്റേജ്... വീട്ടിലെ മൂന്നാമത്തെ ആൾക്കും ക്യാൻസർ സ്ഥിരീകരിച്ചിരിക്കുന്നു"എന്ന് പുഞ്ചിരിയോടെയാണ് ഡോ.താര കളരിക്കൽ (33) തന്റെ ആരോഗ്യസ്ഥിതി സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.

സ്തനാർബുദം ബാധിച്ചാണ് അമ്മമ്മ മരണപ്പെട്ടത്. 2018ലാണ് ഒവേറിയൻ ക്യാൻസറിനെ തുടർന്ന് അമ്മ വിനീത മരണപ്പെട്ടത്. മൂത്ത സഹോദരിയായ ഡോ.സൂര്യ കളരിക്കൽ സ്തനാർബുദ അതിജീവിതയാണ്.

പാരമ്പര്യമായി ഒവേറിയൻ-സ്തനാർബുദ സാദ്ധ്യതയുണ്ടെന്ന ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് താര 'ബ്രാക്ക ടെസ്റ്റ്' ചെയ്തെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാൽ പിന്നീട് നടത്തിയ രക്തപരിശോധനയിലാണ് ക്രോണിക് മയലോയ്ഡ് ലുക്കീമിയയുടെ (രക്താർബുദം) ആദ്യ സ്റ്റേജാണെന്ന് സ്ഥിരീകരിച്ചത്.

എന്നാൽ തളർന്നിരിക്കാനൊന്നും സമയമില്ലെന്നാണ് താരയുടെ നിലപാട്.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ താര ചികിത്സ ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ആയുർവേദ ഡോക്ടറാണ് താര. ഭർത്താവായ അഭിലാഷ് മേനോൻ, സഹോദരി ചിത്ര കളരിക്കൽ, പിതാവ് ശശികുമാർ എന്നിവർ താരയ്ക്ക് പിന്തുണയുമായുണ്ട്. രണ്ടു വയസുകാരൻ വ്യാസൻ ആണ് മകൻ.

''പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്ത വ്യക്തി ഹെൽത്തിയാണെന്ന് കരുതാനാകില്ല. കൃത്യമായ സമയങ്ങളിൽ നടത്തുന്ന പരിശോധനയിലൂടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാക്കും.""

- ഡോ.താര കളരിക്കൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DR. THARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA