SignIn
Kerala Kaumudi Online
Saturday, 19 September 2026 4.15 PM IST

പാലത്തിന്റെ യഥാർത്ഥ അവകാശി; ഉദ്ഘാടനത്തിനായി പഴയ എൽഡിഎഫ് എംഎൽഎയെ ക്ഷണിച്ച് യുഡിഎഫ് എംഎൽഎ

mj-sebastian
പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന എം ജെ സെബാസ്റ്റ്യനും സെബാസ്റ്റ്യൻ കുളത്തുങ്കലും

കോട്ടയം: സ്ഥലം എംഎൽഎയുടെ ക്ഷണപ്രകാരം പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുൻ എംഎൽഎ. കോട്ടയം പൂഞ്ഞാറിലാണ് മാതൃകാപരമായ സംഭവം നടന്നത്. എരുമേലി ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം നിലവിലെ എംഎൽഎയായ എം ജെ സെബാസ്റ്റ്യനും മുൻ എംഎൽഎയായ സെബാസ്റ്റ്യൻ കുളത്തുങ്കലും ചേർന്ന് നിർവഹിക്കുകയായിരുന്നു.

വാഴക്കാല - ആമക്കുന്ന് പ്രദേശങ്ങളെത്തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ നിർമാണം പൂർത്തിയായത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷവും. തുടർന്ന് പാലത്തിന്റെ ഉദ്ഘാടനത്തിനായി മുൻ എംഎൽഎയെ നിലവിലെ പൂ‍ഞ്ഞാർ എംഎൽഎ ക്ഷണിക്കുകയായിരുന്നു.

പൊതുസമ്മേളനത്തിൽ പാലം ഉദ്ഘാടനം ചെയ്തതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രഖ്യാപിക്കുകയും ചെയ്തു. പാലത്തിന്റെ ഫലകത്തിൽ തന്റെ പേര് ഒഴിവാക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഉദ്ഘാടന ഫലകത്തിൽ പൂഞ്ഞാർ എംഎൽഎ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലത്തിന്റെ യഥാർത്ഥ അവകാശി മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മാത്രമാണെന്ന് എം ജെ സെബാസ്റ്റ്യൻ പറഞ്ഞു. വികസനത്തുടർച്ചയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018ലെ പ്രളയത്തെത്തുടർന്നാണ് എരുമേലി വലിയതോടിന് കുറുകെയുള്ള ആമക്കുന്ന് പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. അറ്റകുറ്റപ്പണികൾ നടത്തിയാലും പാലം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് 15.5 മീറ്റർ നീളത്തിൽ പുതിയ പാലം നിർമിച്ചത്.

English Summary

A bridge in Poonjar, Kottayam, was jointly inaugurated by current MLA M. J. Sebastian and former MLA Sebastian Kulathunkal. The project began using ₹80 lakh from Kulathunkal’s asset development fund and was completed under the subsequent UDF government. Kulathunkal requested that his name be omitted from the inauguration plaque, emphasizing continuity in development.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POONJAR BRIDGE INAUGURATION, SEBASTIAN KULATHUNKAL, MJ SEBASTIAN, പൂഞ്ഞാർ പാലം ഉദ്ഘാടനം, കോട്ടയം പാലം ഉദ്ഘാടനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA