
തിരുവനന്തപുരം: ടിഷ്യൂ കൾച്ചർ, നഴ്സറി മാനേജ്മെന്റ് മേഖലകളിൽ തൊഴിൽ കണ്ടെത്തുന്നതിനും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പരിശീലന കോഴ്സുമായി കൃഷി വകുപ്പ്. യുവതീ യുവാക്കൾക്ക് ശാസ്ത്രീയ പരിശീലനം നൽകി ,
ഈ രംഗത്ത് മെച്ചപ്പെട്ട തൊഴിൽ സാദ്ധ്യത ലഭ്യമാക്കുകയാണ് ലക്‌ഷ്യം.
നഴ്‌സറി മേഖലയിൽ നിരവധി ചെറുപ്പക്കാർ കടന്നു വരുന്നുണ്ടെങ്കിലും ഇവരിൽ ഏറിയ പങ്കിനും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവില്ല . പ്ലസ് ടു/വി.എച്ച്.എസ്.ഇയിൽ അഗ്രികൾച്ചർ, ബയോളജി, ബോട്ടണി വിഷയങ്ങളിൽ ഏതെങ്കിലും പഠിച്ചവർക്കാണ് ആറു മാസം ദൈർഘ്യമുള്ള പ്ലാന്റ് ടിഷ്യൂ കൾച്ചർ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാൻ യോഗ്യത . പരിശീലനം പൂർത്തിയാക്കുന്നവർക്ക് മൂന്ന് മാസത്തെ അപ്രന്റിസ്ഷിപ്പ് കാലയളവിൽ പ്രതിമാസം 1,500 രൂപ സ്റ്റൈപ്പെന്റ് നൽകും.കഴക്കൂട്ടം ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്ററിലാണ് കോഴ്സ് നടത്തുന്നത്.
മൂന്ന് മാസം പരിശീലനവും മൂന്ന് മാസം അപ്രന്റിസ്ഷിപ്പും
35 വയസിൽ താഴെയുള്ളവർക്കാണ് അർഹത .
സംവരണ വ്യവസ്ഥകൾ ബാധകമായതിനാൽ പിന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |