SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.38 AM IST

ഐ.എസ്.ആർ.ഒ ഉപഗ്രഹ വിക്ഷേപണം 4ന് വീണ്ടും

eos

തിരുവനന്തപുരം: കഴിഞ്ഞ ജനുവരി 12ലെ വിക്ഷേപണ പരാജയത്തിന് ശേഷം ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും. ഇ.ഒ.എസ്.05 എന്ന ഭൂനിരീക്ഷണ ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്. ജി.എസ്.എൽ.വിമാർക്ക് 2 എഫ്.17 റോക്കറ്റ് ഉപയോഗിച്ചാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവൻ റോക്കറ്റ് നിലയത്തിൽ നിന്നുള്ള വിക്ഷേപണം. കഴിഞ്ഞ എട്ടു മാസത്തിനിടെ ഒരു വിക്ഷേപണവും ഐ.എസ്.ആർ.ഒ നടത്തിയില്ല. വർഷത്തിൽ കുറഞ്ഞത് 6 വിക്ഷേപണങ്ങൾ നടത്തിയിരുന്നിടത്താണിത്.

പി.എസ്.എൽ.വിയുടെ രണ്ട് വിക്ഷേപണങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ, കേന്ദ്രാനുമതിയോടെ ഇനി വിക്ഷേപണങ്ങൾ നടത്തിയാൽ മതിയെന്ന വ്യവസ്ഥ വന്നു. അതോടെയാണ് ,വിക്ഷേപണങ്ങൾ നിറുത്തി വച്ചത്. കഴിഞ്ഞ വർഷം മേയ് 18നും പി.എസ്.എൽ.വി റോക്കറ്റുപയോഗിച്ചുള്ള വിക്ഷേപണം പരാജയപ്പെട്ടിരുന്നു. എൻ.വി.എസ്.03 എന്ന മറ്റൊരു ഗതിനിർണ്ണയ ഉപഗ്രഹവും വെള്ളിയാഴ്ച വിക്ഷേപണത്തിന് സജ്ജമാക്കി നിറുത്തിയിട്ടുണ്ട്. ഇ.ഒ.എസ്.വിക്ഷേപണം വിജയിച്ചാൽ നവംബറോടെ അടുത്ത വിക്ഷേപണം നടത്തും.

2021ൽ വിക്ഷേപണത്തിനിടെ ബഹിരാകാശത്ത് നഷ്ടമായ ജിസാറ്റ് 1എ ഉപഗ്രഹത്തിന് പകരമായാണ് ഇപ്പോൾ ഇ.ഒ.എസ്.05 വിക്ഷേപിക്കുന്നത്.പ്രധാന ലക്ഷ്യം പ്രതിരോധ ആവശ്യങ്ങളാണ്. ദുരന്തനിവാരണം. കാലാവസ്ഥാ നിരീക്ഷണം,കാർഷിക,ജലലഭ്യതാ ആവശ്യങ്ങൾ എന്നിവയ്ക്കും പ്രയോജനപ്പെടുത്തും.പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഉപഗ്രഹമാണിത്. 2367 കിലോഗ്രാം ഭാരമുണ്ട്.ഭൂമിക്ക് മുകളിൽ 35786 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണിത് സ്ഥാപിക്കുക.ഓരോ അരമണിക്കൂറിലും ഇന്ത്യയ്ക്ക് മുകളിലെത്തി നിരീക്ഷണം നടത്തും .പത്തു വർഷമാണ് ആയുസ്.

വിക്ഷേപണം

പുലർച്ചെ 2.55ന്

ജി.എസ്.എൽ.വി മാർക്ക് 2 റോക്കറ്റിന്റെ ശേഷി 2250 കിലോഗ്രാമാണ്.എന്നാൽ വെള്ളിയാഴ്ച വിക്ഷേപിക്കുന്ന ഇ.ഒ.എസ്.05 ഉപഗ്രഹത്തിന് 2367 കിലോഗ്രാം ഭാരമുണ്ട്.ഈ സങ്കീർണ്ണതയും വെല്ലുവിളിയും കണക്കിലെടുത്ത് വിക്ഷേപണം പുലർച്ചെ

2.55 ന് നടത്തും. ഭൂമിയിൽ നിന്ന് 36000 കിലോമീറ്ററോളം മുകളിലെത്തിക്കുകയും വേണം. സൂര്യനുമായുള്ള സൺ ആംഗിൾ ഇന്റഗ്രേഷൻ അനുകൂലമാക്കാൻ പുലർച്ചെയുള്ള സമയം ഉപകരിക്കും. വിക്ഷേപണ പാതയിലേക്ക് ഭൂമിക്ക് ചുറ്റും കറങ്ങുന്ന മറ്റ് ഉപഗ്രഹങ്ങളെത്താതിരിക്കാനും ഇത് സഹായകമാണ്. 19 മിനിറ്റാണ് വിക്ഷേപണ സമയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA