
തിരുവനന്തപുരം: 30 കോടി തിരുവോണം ബമ്പറടിച്ച ഭാഗ്യവാനെ കണ്ടെത്തി. പക്ഷേ,
ആരെന്നത് രഹസ്യമായി തുടരും. തന്റെ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് കോടീശ്വരൻ.
ലോട്ടറി ടിക്കറ്റ് ഉൾപ്പെടെ രേഖകൾ വകുപ്പിൽ സമർപ്പിച്ചു. ടാക്സും സെസും ഏജന്റ് കമ്മിഷനും മറ്റും കഴിച്ച് 16.47 കോടി രൂപ നൽകാനുള്ള നടപടികൾ ആരംഭിച്ചെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.
കണ്ണൂരിലെ ബാങ്ക് മുഖേനയാണ് ടിക്കറ്റ് വകുപ്പ് ഡയറക്ടറേറ്റിന് കൈമാറിയത്. കണ്ണൂരിലെ തമ്പുരാൻ ലോട്ടറി ഏജൻസിയിലെ സബ് ഏജന്റ് സുജിത്താണ് ടിക്കറ്റ് വിറ്റത്. മുൻ വർഷങ്ങളിൽ പേര് പരസ്യപ്പെടുത്തിയ ഓണം ബമ്പർ ഭാഗ്യശാലികൾക്കുണ്ടായ ദുരനുഭവം വാർത്തയായിരുന്നു. ഇതാവാം അജ്ഞാതനായി തുടരാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |