SignIn
Kerala Kaumudi Online
Wednesday, 07 October 2026 12.57 AM IST

എസ്.എസ്.കെയ്ക്ക് 106 കോടി രൂപ ലഭിച്ചു

r

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓണപ്പരീക്ഷ കഴിഞ്ഞ് നടത്തേണ്ട അദ്ധ്യാപക ക്ലസ്റ്റർ യോഗം മുടങ്ങി. അടുത്ത ടേമിലേക്കുള്ള പഠന രീതീ, കുട്ടികളുടെ പഠന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം തുടങ്ങിയ പ്രധാന വിഷയങ്ങളാണ് ക്ലസ്റ്റർ യോഗത്തിൽ തീരുമാനിക്കേണ്ടത്. അതിനിടെ, വിദ്യാഭ്യാസ അവകാശ നിയമം

നടപ്പാക്കിയതിലെ കുടിശികയിൽ 106 കോടി രൂപ ഇന്നലെ ലഭിച്ചു.

അദ്ധ്യയന വർഷത്തിൽ 3 ക്ലസ്റ്റർ മീറ്റിംഗുകൾ നിർബന്ധമായും നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഒന്നാം പാദ വാർഷിക പരീക്ഷയ്ക്ക് ശേഷവും, രണ്ടാം പാദവാർഷിക പരീക്ഷയ്ക്ക് മുൻപും അവസാന ഘട്ടത്തിലുമായാണ് ക്രമീകരിക്കുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും അദ്ധ്യാപകരുടെ ക്ലസ്റ്റർ യോഗം ചേർന്നിട്ടില്ല.. ക്ലാസിൽ നടന്ന പഠന പ്രവർത്തനങ്ങളുടെ അവലോകനം, രണ്ടാം ടേമിൽ പഠിപ്പിക്കേണ്ട കാര്യങ്ങളുടെ ചർച്ച, ഓണപ്പരീക്ഷയുടെ മൂല്യ നിർണയത്തിന്റെ പ്രതികരണം, അദ്ധ്യാപകർ ക്ലാസ് മുറികളിൽ പരീക്ഷിച്ച് വിജയിച്ച പഠന രീതികൾ, പുതിയ ആശയങ്ങൾ, ക്ലാസ് മുറികളിലെ വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനുമാണ് ക്ലസ്റ്റർ യോഗങ്ങൾ.

താൽക്കാലിക പരിഹാരമായി, തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം, സി.ഡബ്ള്യൂ.എസ് ഫണ്ട്, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ട ബാക്കി തുക എന്നിവ സമാഹരിക്കാനാണ് നീക്കം . പദ്ധതി ചെലവിന്റെ 30 ശതമാനം തദ്ദേശ സ്ഥാപനങ്ങൾ എസ്.എസ്.കെയ്ക്ക് നൽകണം. ഈ തുക നേരിട്ട് എസ്.എസ്.കെയുടെ അക്കൗണ്ടിലേക്ക് വാങ്ങാനാണ് നീക്കം. 150 കോടി രൂപ ഇതിലൂടെ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA