SignIn
Kerala Kaumudi Online
Thursday, 08 October 2026 1.40 AM IST

തൂക്കി 'സുവർണ കരങ്ങളോടെ'  പൊലീസിന്റെ അഭിമാനമായി നിതിൻ

padam

കൊച്ചി: പൊലീസിനെ അഭിമാന നെറുകയിലേക്ക് പിടിച്ചു കയറ്റുകയാണ് നിതിന്റെ 'പൊൻ കൈകൾ'. ദേശീയ പൊലീസ് മീറ്റിലെ പഞ്ചഗുസ്തിയിലാണ് ആ കൈക്കരുത്ത് രാജ്യമറിഞ്ഞത്. 75 കിലോ വിഭാഗത്തിലായിരുന്നു നേട്ടം. ഹരിയാന മധുബനിലായിരുന്നു മത്സരം. എറണാകുളം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറാണ് നിതിൻ ആന്റണി (32)​.

2022ലും 23ലും 80 കിലോ വിഭാഗത്തിൽ സ്വർണവും വെള്ളിയും നേടിയിരുന്നു. 2025ലാണ് 75 കിലോ വിഭാഗത്തിലേക്ക് മാറിയത്. പഠനകാലത്ത് ജിമ്മിൽ ചേർന്നതാണ് വഴിത്തിരിവായത്. ജിമ്മിലെ പഞ്ചഗുസ്തിക്കാരൻ ബിനു, നിതിനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് വഴികാട്ടി. പ്ലസ് ടുവിന് പഠിക്കുമ്പോൾ ജില്ലാ മത്സരത്തിൽ വെള്ളി നേടി. പക്ഷേ സംസ്ഥാനതലത്തിൽ നിരാശയായിരുന്നു ഫലം.

2018ൽ സംസ്ഥാനത്ത് റണ്ണറപ്പായി. ദേശീയ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തുമെത്തി. 2020ൽ പൊലീസിൽ ചേർന്നു. 2022ൽ പൊലീസിനായി കന്നി പോരാട്ടത്തിനിറങ്ങി. 80 കിലോ വിഭാഗത്തിൽ സ്വർണവും നേടി. 2024ൽ സാങ്കേതിക ഫൗളിൽ പുറത്തായി. പെരുമ്പാവൂർ കുറുപ്പംപടി പറമ്പിവീട്ടിൽ ആന്റണി, ആനീസ് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ആൽബി. മകൻ: ആദം.

 തോറ്റ് തുടങ്ങി,​ പിന്നെ സ്വർണം

ഇത്തവണ 17 പേരാണ് 75 കിലോ വിഭാഗത്തിൽ മാറ്റുരച്ചത്. ആദ്യ പോരാട്ടത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനോട് തോറ്റെങ്കിലും നിതിൻ തളർന്നില്ല. തുടർന്നുള്ള മത്സരങ്ങളിൽ അഞ്ച് എതിരാളികളെ മുട്ടുകുത്തിച്ച് സെമിയിലെത്തി. ആദ്യ റൗണ്ടിൽ തന്നെ തോൽപ്പിച്ച എതിരാളിയെ സെമിയിൽ മുട്ടുകുത്തിച്ചു. ഫൈനലിൽ യു.പി പൊലീസിന്റെ കരുത്തനെയും വീഴ്‌ത്തി.

ചിട്ടയായ പരിശീലനവും ഭക്ഷണക്രമീകരണവുമെല്ലാം വിജയത്തിൽ നിർണായകമാണ്. ജോലിത്തിരക്കിനിടെ പരിശീലനം മുറയ്ക്ക് നടക്കുന്നില്ല

നിതിൻ ആന്റണി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA