SignIn
Kerala Kaumudi Online
Friday, 05 June 2026 12.04 AM IST

ആര് കണ്ടാലും ഇതാണ് ആദ്യം ചോദിക്കുന്നത്, ഞങ്ങൾ ജീവിക്കുന്നത് ഭാര്യാഭർത്താക്കന്മാരെ പോലെ; തുറന്നുപറഞ്ഞ് ലെസ്‌ബിയൻ കപ്പിൾസ്

READ ENGLISH VERSION

വിശേഷങ്ങൾ പങ്കുവച്ച് ലെസ്ബിയൻ കപ്പിൾസ് അഞ്ജു നായരും സംഗീത ശർമയും. സംഗീത പത്തനംതിട്ട സ്വദേശിയും അഞ്ജു തൃശൂർ സ്വദേശിനിയുമാണ്. ഇൻസ്റ്റഗ്രാമിലൂടെ തങ്ങൾ പരിചയപ്പെട്ടതെന്ന് ഇരുവരും കൗമുദി മൂവീസിനോട് പറഞ്ഞു.

anju

പരിചയപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് കണ്ടുമുട്ടിയത്. കൂടിക്കാഴ്ച കഴിഞ്ഞ് സംഗീത വീട്ടിലെത്തിയപ്പോൾ കുറച്ചുവൈകി. ഇതോടെ പ്രശ്നങ്ങളായി. സംഗീത ഒറ്റമോളാണ്. റിലേഷൻഷിപ്പാണെന്ന് അറിഞ്ഞതോടെ പ്രശ്നങ്ങളായി. നേരിൽക്കണ്ട് നാലാം നാൾ കൂടെയിറങ്ങിവന്നെന്ന് സംഗീത പറഞ്ഞു.


സ്റ്റേഷനിൽ പോയി. പൊലീസുകാർ ആദ്യമായിട്ടായിരുന്നു ലെസ്ബിയൻസ് എന്ന് കേൾക്കുന്നതെന്ന് ഇരുവരും പറയുന്നു. ഒരുപാട് പ്രശ്നങ്ങൾക്ക് ശേഷമാണ് ഒന്നായതെന്നും സംഗീത വ്യക്തമാക്കി. ഭാര്യയും ഭർത്താവും ജീവിക്കുംപോലെയാണ് തങ്ങൾ ജീവിക്കുന്നതെന്ന് അവർ പറയുന്നു.

ഇതിൽ താനാണ് ഭർത്താവെന്ന് അഞ്ജു പറയുന്നു. വർഷങ്ങൾക്ക് മുമ്പാണ് തനിക്ക് ഐഡന്റിറ്റി തിരിച്ചറിഞ്ഞതെന്നും അഞ്ജു വ്യക്തമാക്കി. 'ആ സമയത്ത് വിവാഹിതയായിരുന്നു. ഒരു മോളുമുണ്ടായിരുന്നു. വളരെ ചെറുപ്പത്തിലേ വിവാഹിതയായി. ആ ബന്ധം സക്സസ്ഫുള്ളായിരുന്നില്ല. കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പെൺപിള്ളേരാണ് നല്ലതെന്ന് തോന്നി. ലൈഫ് അങ്ങനെ ആയപ്പോൾ സ്വന്തം കാലിൽ ജീവിക്കാൻ തുടങ്ങി. ബിസിനസുമായി കൊച്ചിയിൽ വന്നു. അങ്ങനെ ഒന്നുരണ്ട് ഫ്രണ്ട്സ് വന്നു. അവരാണ് അപ്രോച്ച് ചെയ്യുന്നത്. ഇതെന്താണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു.' - അഞ്ജു പറഞ്ഞു.

ആര് കണ്ടാലും ആദ്യം ചോദിക്കുന്നത് നിങ്ങൾ എങ്ങനെ പരിചയപ്പെട്ടുവെന്നൊക്കെയാണെന്ന് സംഗീത പറയുന്നു. ബെഡ്റൂമിലെ കാര്യങ്ങളും ചോദിച്ചുകൊണ്ട് കമന്റ് വരാറുണ്ട്. പക്ഷേ മറുപടി കൊടുക്കാറില്ലെന്ന് ഇരുവരും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LESBIAN COUPLE, ANJU NAIR, SANGEETHA SHARMA, EXCLUSIVE INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA