
തിരുവനന്തപുരം: ചൊവ്വാഴ്ച ആരംഭിച്ച, 'ഓപ്പറേഷൻ തൂഫാൻ' എന്ന പൊലീസിന്റെ ലഹരിവേട്ടയിൽ 104 കേസിലായി 137 പേർ അറസ്റ്റിൽ. 37കിലോ കഞ്ചാവും 500 ഗ്രാം എം.ഡി.എം.എയും പിടികൂടി. എം.ഡി.എം.എയ്ക്ക് കാൽക്കോടിയിലേറെ വിലവരുമെന്ന് പൊലീസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു.
കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച ലഹരി പിടികൂടി. ഇടത്തരം അളവിൽ ലഹരി സൂക്ഷിച്ചതിന് എട്ട് കേസും ചെറുകിട അളവിലുള്ളതിന് 93 കേസുമെടുത്തു. ലഹരിയുപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ കുട്ടികളെ മനസിലാക്കി പിന്തിരിപ്പിക്കാനും നടപടികളുണ്ടാവും. കഴിഞ്ഞ രണ്ട് വർഷമെടുത്ത അരലക്ഷത്തോളം കേസുകളുടെ അന്വേഷണത്തിലെ തുടർവിവരങ്ങൾ ലഹരിവേട്ടയ്ക്ക് ഉപയോഗിക്കുന്നുണ്ട്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്.വെങ്കടേശും ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ ഐ.ജി പുട്ടവിമലാദിത്യയും പങ്കെടുത്തു.
കടത്താൻ വഴികളേറെ !
ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ്
മസ്‌കറ്റിൽ നിന്നടക്കം എം.ഡി.എം.എ
ലഹരി കടത്താൻ ആംബുലൻസ്
ബംഗളുരുവിൽ നിന്ന് ലഹരി കടത്താൻ സ്വകാര്യബസുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |