മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് അത് കഴിക്കുന്നവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ സ്ഥിരം മദ്യപാനികള്‍ക്ക് പോലും അറിയാത്ത കാര്യമാണ് മദ്യം കേടാകുമെന്നത്. മദ്യത്തിന് എക്‌സ്പയറി ഡേറ്റ് ഉണ്ടോയെന്ന് സംശയിക്കുന്നവരും നിരവധിയാണ്. മദ്യം കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് അവ സൂക്ഷിച്ചിരുന്ന കുപ്പി സുരക്ഷിതമായി പായ്ക്ക് ചെയ്തതാണോ അതോ മുമ്പ് തുറന്നതിന് ശേഷമാണോ നിങ്ങള്‍ക്ക് ലഭിച്ചതെന്നാണ്.
ഏത് തരം മദ്യമാണ്, ഗുണനിലവാരമുള്ളതാണോ എന്നതും കൃത്യമായി പരിശോധിച്ചിരിക്കണം. സീല്‍ ചെയ്ത നിലയിലുല്‌ള വിസ്‌കി,റം,വോഡ്ക,ജിന്‍ പോലുള്ള മദ്യം വര്‍ഷങ്ങളോളം ഒരു കേടും സംഭവിക്കാതെ സൂക്ഷിക്കാനാകും. എന്നാല്‍ ഇവയില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. തണുപ്പുള്ളതും വരണ്ടതുമായ സ്ഥലത്ത് വേണം ഇവ സൂക്ഷിക്കാന്‍. കുപ്പി തുറന്ന് കഴിഞ്ഞാല്‍ വായു കടക്കുന്നതോടെ ഓക്‌സിഡേഷന്‍ സംഭവിക്കുന്നതിനാല്‍ മദ്യത്തിന്റെ രുചിയും മണവും ക്രമേണ മാറാം.
കുപ്പിയില്‍ അളവില്‍ കുറവായി മദ്യം കാണപ്പെടുന്നുവെങ്കില്‍ കുപ്പിയില്‍ വായുവിന്റെ അളവ് വര്‍ദ്ധിച്ചുവെന്നും ഇക്കാരണത്താല്‍ ഗുണനിലവാരം വേഗത്തില്‍ കുറയുമെന്നും മനസ്സിലാക്കാം. അസാധാരണമായ ദുര്‍ഗന്ധം, നിറത്തിലെ വ്യത്യാസം, രുചിയിലെ മാറ്റം എന്നിവ അനുഭവപ്പെട്ടാല്‍ ആ മദ്യം കഴിക്കാതിരിക്കുന്നതാണ് നല്ലത്. സ്പിരിറ്റുകള്‍ വളരെ അപൂര്‍വായി മാത്രമേ കേടുപാടുകള്‍ സംഭവിക്കാറുള്ളൂവെങ്കിലും ഗുണനിലവാരം കുറയാന്‍ സാദ്ധ്യതയുണ്ട്. അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും.
മദ്യം ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ലാത്ത രണ്ട് സ്ഥലങ്ങളാണുള്ളത്. വീട്ടിലെ അടുക്കളയിലും കാറിനുള്ളിലും ഒരിക്കലും സൂക്ഷിക്കാന്‍ പാടുള്ളതല്ല. ഇവിടങ്ങളിലെ ചൂട് മദ്യത്തെ എളുപ്പത്തില്‍ കേടാക്കുകയും ഗുണനിലവാരം ഇല്ലാതാക്കുകയും ചെയ്യും.
places you must avoid in storing liquor
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |