കണ്ണൂർ: പയ്യന്നൂർ ഫണ്ട് വിവാദത്തിൽ പ്രതിരോധത്തിലായ കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പേരിൽ സിപിഎം കണ്ണൂർ ടൗൺ ലോക്കൽ കമ്മിറ്റി ഓഫീസിന് ആസ്ഥാന മന്ദിരമുണ്ടാക്കാൻ പണം പിരിച്ചതിന്റെ മറവിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിയുണ്ടെന്നാണ് ആരോപണം.
ഓഫീസിനായി പിരിച്ച ഒരു കോടിയോളം രൂപയ്‌ക്ക് കണക്കില്ലെന്ന് പരാതി പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയത് രണ്ട് വർഷം മുൻപാണ്. സംഭവം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ രമേശനെ സ്ഥാനത്തുനിന്നും നീക്കി. രണ്ടംഗ കമ്മിഷൻ സംഭവം അന്വേഷിക്കും.
ഇ രമേശൻ ലോക്കൽ കമ്മിറ്റി ഓഫീസിന് വേണ്ടി തെക്കീബസാറിൽ 30 വർഷം പഴക്കമുള്ള വീടടക്കം നാല് സെന്റ് വസ്‌തു 70 ലക്ഷം രൂപയ്‌ക്ക് വാങ്ങി. ലോക്കൽ സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന് പകരം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുകയും സഹോദരി സെക്രട്ടറിയായ സഹകരണബാങ്കിൽ കെട്ടിടം ഈടുവച്ച് 30 ലക്ഷം രൂപ വായ്‌പയുമെടുത്തു. ചോദ്യം ചെയ്‌തപ്പോൾ കെട്ടിട നിർമ്മാണത്തിനാണ് ഇതെന്ന് അറിയിച്ചു.
പാർട്ടി അംഗങ്ങളടക്കം ആളുകളിൽ നിന്നും സഹകരണ സംഘം ജീവനക്കാരിൽ നിന്നും പലിശ വാഗ്ദാനം നൽകി രമേശൻ 20 ലക്ഷം രൂപവാങ്ങിയെന്ന് പരാതിയുണ്ട്. ഇതിനുപുറമേ കാഴ്‌ച എന്ന പേരിൽ വ്യാപാര പ്രദർശനം സംഘടിപ്പിക്കുകയും 500 രൂപ ലോട്ടറി മാതൃകയിൽ കൂപ്പണടിച്ച് കാർ സമ്മാനം വാഗ്‌ദാനം ചെയ്ത് പണം പിരിച്ചു. ഈ കണക്കൊന്നും പാർട്ടിയെ ബോദ്ധ്യപ്പെടുത്തിയതുമില്ല. കണ്ണൂർ ഏരിയ സെക്രട്ടറി ഇദ്ദേഹത്തിന്റെ അളിയനാണ്. തട്ടിപ്പിന് ഇദ്ദേഹവും കൂട്ടുനിന്നെന്നാണ് ആരോപണം ഉയർന്നത്. പരാതികൾ അന്ന് പാർട്ടി അന്വേഷിച്ചില്ലെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റിയോഗങ്ങൾ ചേർന്നപ്പോൾ പാർട്ടിക്ക് നടപടിയിലേക്ക് നീങ്ങേണ്ടിവന്നു.
The CPI(M) in Kannur is facing fresh allegations of financial irregularities, adding to the pressure from the Payyanur fund controversy. The latest accusation claims that lakhs of rupees were misappropriated during a fundraising campaign to construct a local committee office in the name of former state secretary Kodiyeri Balakrishnan. The allegations have intensified scrutiny of the party's financial practices.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |