SignIn
Kerala Kaumudi Online
Sunday, 26 July 2026 9.50 AM IST

ആ നേട്ടം മാരുതി ഡിസയർ തൂക്കി, കഴിഞ്ഞ മാസം രാജ്യത്തെ ഉയർന്ന വിൽപ്പന

dezire

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ എൻട്രി ലെവൽ സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനമായ ഡിസയർ കഴിഞ്ഞ മാസം രാജ്യത്തെ മികച്ച ഉയർന്ന വിൽപ്പനയുമായി ചരിത്ര നേട്ടം കൈവരിച്ചു. അതേസമയം യാത്രാ വാഹനങ്ങളിൽ ഒന്നാം സ്ഥാനം ടാറ്റ പാസഞ്ചർ വെഹിക്കിളിന്റെ ടാറ്റ പഞ്ചിനാണ്. ഏപ്രിലിൽ 23,580 ഡിസയർ വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ടാറ്റ പഞ്ചിന്റെ വിൽപ്പന 19,107 യൂണിറ്റുകളാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഡിസയറും പഞ്ചുമാണ് വിൽപ്പനയിൽ മുൻനിരയിൽ. മാരുതി സുസുക്കി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം 2,29,130 ഡിസയർ വാഹനങ്ങളുടെ വിൽപ്പനയുമായി വിൽപ്പനയിൽ ഒന്നാമതെത്തി. പഞ്ചിന്റെ വിൽപ്പന ഇക്കാലയളവിൽ 1,83,980 യൂണിറ്റുകളാണ്.


വിൽപ്പനയിൽ മാരുതി മുന്നിൽ

ഏപ്രിലിൽ മാരുതി കാറുകളുടെ വിൽപ്പന 35.33 ശതമാനം ഉയർന്ന് 1,87,704 യൂണിറ്റുകളായി. മുൻവർഷം ഇതേകാലയളവിൽ വിൽപ്പന 1,38,704 യൂണിറ്റുകളായിരുന്നു. മിനി സെഗ്‌മെന്റിൽ ആൾട്ടോയുടെയും എസ്. പ്രസോയുടെയും വിൽപ്പന മുൻവർഷത്തെ 6,332 യൂണിറ്റിൽ നിന്ന് 16,066 വാഹനങ്ങളായി ഉയർന്നു. ബലനോ, സ്വിഫ്‌റ്റ്, ഡിസയർ, വാഗണർ എന്നിവയുടെ വിഭാഗത്തിലാണ് ഏറ്റവും മികച്ച വിൽപ്പന വർദ്ധനയുണ്ടായത്. ബ്രെസ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, ഫ്രോൻക്‌സ് എന്നിവയിലും മികച്ച വളർച്ചയുണ്ടായി.

ഇലക്ട്രിക് കാർ വിൽപ്പന കുതിക്കുന്നു

ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യൻ ഉപഭോക്താക്കൾ വൻതോതിൽ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം 79,063 ഇലക്ട്രിക് കാറുകളാണ് കമ്പനികൾ ഇന്ത്യയിൽ വിറ്റഴിച്ചത്. ടാറ്റ മോട്ടോഴ്‌സാണ് വിപണിയിൽ മുൻനിര താരം. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എം. ജി മോട്ടോർസ്, വിൻഫാസ്‌റ്റ് എന്നിവയും മികച്ച പ്രകടനം കാഴ്‌ചവെച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, AUTO, CAR, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY