SignIn
Kerala Kaumudi Online
Saturday, 25 July 2026 1.10 AM IST

സി.പി.എം നൽകിയില്ല, ഇ.ഡി നൽകി തകർന്ന കാറിന് പണം

a

തിരുവനന്തപുരം/കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീടിന് മുമ്പിൽ സി.പി.എം പ്രവർത്തകരുടെ ആക്രമത്തിൽ കേടുപാടുണ്ടായ മൂന്ന് കാറുകൾക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) നഷ്‌ടപരിഹാരം നൽകി. ആക്രമണത്തിന് ഏതാനും ദിവസം മുമ്പ് ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ശ്യാംരാജിന്റെ കാറിന് പണികൾക്ക് ചെലവായ ഒന്നേ മുക്കാൽ ലക്ഷവും നൽകി. നേരത്തേ വാഹനത്തിന്റെ കേടുപാട് പരിഹരിക്കാനുള്ള പണം നൽകുമെന്ന് സി.പി.എം നേതാക്കൾ അറിയിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. ലാലു ഗോപാലൻ, ഷറഫുദ്ദീൻ എന്നിവർക്ക് ഇൻഷ്വറൻസ് തുകയിലധികം വന്ന ബിൽത്തുക മുഴുവൻ നൽകി. തുക എത്രയെന്ന് ഇ.ഡി വെളിപ്പെടുത്തിയിട്ടില്ല. മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ ജൂൺ 27ന് റെയ്ഡ് നടത്തി മടങ്ങുന്നതിനിടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് ടാക്‌സി കാറുകൾ സി.പി.എം പ്രവർത്തകർ ആക്രമിച്ചത്. 25 പേരെ കേസിൽ അറസ്റ്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED CAR BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA