ഡാലസ്: ആവേശപ്പോരാട്ടത്തിൽ 90-ാം മിനിട്ടിൽ മൈക്കേൽ മെറീനോ നേടിയ ഗോളിനാണ് പോർച്ചുഗലിനെ തോൽപ്പിച്ച് സ്‌പെയ്ൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തിയത്. ലോകകപ്പ് കിരീടം സ്വപ്നം കണ്ട പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വെെകാരിക നിമിഷങ്ങൾ ഏതൊരു ഫുട്ബോൾ ആരാധകനെയും സങ്കടത്തിലാഴ്‌ത്തി.
തന്റെ അവസാന ലോകകപ്പാണ് ഇതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ തന്റെ കരിയറിൽ ഒരു ലോകകപ്പ് പോലും നേടാതെയാണ് റൊണാൾഡോ പടിയിറങ്ങുന്നത്. പക്ഷേ സ്പെയിനുമായുള്ള തോൽവിക്ക് പിന്നാലെ റൊണാൾഡോ തന്റെ തീരുമാനം മാറ്റി. ഇപ്പോൾ അതിനെക്കുറിച്ച് ഒരു തീരുമാനം എടുക്കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മത്സരത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ടൂർണമെന്റിൽ നിന്ന് പുറത്തായ ഉടൻ തന്നെ വിരമിക്കൽ പ്രഖ്യാപിക്കില്ലെന്നാണ് റൊണാൾഡോ അറിയിച്ചത്.
' ഇങ്ങനെയൊരു തോൽവിയോടെ ലോകകപ്പിൽ നിന്ന് മടങ്ങുന്നത് സങ്കടകരമാണ്. എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചു. ഇത് എന്റെ അവസാന ലോകകപ്പാണ് എന്നത് ശരിയാണ്. എന്നാൽ ഇപ്പോൾ എനിക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്. ഞാൻ തിടുക്കത്തിൽ വെെകാരികമായ തീരുമാനങ്ങൾ എടുക്കില്ല. വിരമിക്കലിൽ പെട്ടെന്നൊരു തീരുമാനമെടുക്കില്ല. പോർച്ചുഗലിനായി ഞാൻ മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുൻപ് പോർച്ചുഗൽ ഒരു കിരീടവും ഉയർത്തിയിട്ടില്ല. ടീം നേടിയതിൽ ഏറ്റവും വലിയ കിരീടം 2016ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പാണ്, അത് എനിക്ക് ലോകകപ്പ് പോലെയാണ്'- റൊണാൾഡോ വ്യക്തമാക്കി.
Cristiano Ronaldo:
— World Cup HQ (@WorldCup26HQ) July 6, 2026
🗣️ "I've won three titles with Portugal. Before Cristiano, Portugal hadn't won anything.
The biggest title I won with the National Team was Euro 2016. FOR ME, IT HAS THE SAME DIMENSION AS A WORLD CUP." 😳🇵🇹 pic.twitter.com/kqDd3Oo5Qf
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |