SignIn
Kerala Kaumudi Online
Monday, 09 November 2026 12.17 PM IST

ഇതാണ് ഇലക്ട്രിക് പുലി,​ ഒറ്റച്ചാർജിൽ 711 കിലോ മീറ്റർ റേഞ്ച്; എക്സ് ഷോറൂം വില ഞെട്ടിക്കും

mercedes-benz
ഇലക്ട്രിക് ജി.എൽ.സി 400 4മാറ്റിക്

കൊച്ചി: ഇന്ത്യയിലെ അത്യാധുനിക ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കാൻ മെഴ്‌സിഡീസ് ബെൻസ്. പുതിയ ഇലക്ട്രിക് ജി.എൽ.സി 400 4മാറ്റിക് എസ്.യു.വിയുടെ പ്രാദേശിക ഉത്പാദനം പുനെയിലെ ചക്കാൻ പ്ലാന്റിൽ ആരംഭിച്ചു. 78.50 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. നവംബർ പകുതിയോടെ ഉപഭോക്താക്കൾക്ക് വാഹനം കൈമാറും.

കമ്പനിയുടെ പുതിയ തലമുറ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമായ എം.ബി.ഇ.എ.-എം അടിസ്ഥാനമാക്കി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മെഴ്‌സിഡീസ് മോഡലാണിത്. 94 കിലോവാട്ട് ബാറ്ററികളുള്ള വാഹനത്തിന് ഒറ്റച്ചാർജിൽ 711 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് ഡബ്ല്യു.എൽ.ടി.പി. പരിശോധനാ മാനദണ്ഡപ്രകാരമുള്ള അവകാശവാദം.

ഇരട്ട മോട്ടോറുകൾ ചേർന്ന് 489 കുതിരശക്തിയും 800 എൻ.എം ടോർക്കും നൽകും. 800 വോൾട്ട് സാങ്കേതികവിദ്യയും 330 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാർജിംഗ് സൗകര്യവുമുണ്ട്.

നിക്ഷേപം 200 കോടി രൂപ

വാഹനത്തിന്റെ ഉത്പാദനത്തിനും സാങ്കേതിക വികസനത്തിനുമായി 2026ൽ 200 കോടി രൂപയുടെ അധിക നിക്ഷേപവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയിലെ കമ്പനിയുടെ ആകെ നിക്ഷേപം 3,200 കോടി രൂപയായി. അഡ്വാൻസ്ഡ് ഇ.വി വിപണിയിൽ പ്രാദേശിക ഉത്പാദനം വിപുലമാക്കാനുള്ള കമ്പനിയുടെ നീക്കമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MERCEDES BENZ ELECTRIC GLC, GLC 400 4MATIC, ELECTRIC SUV INDIA, CHAKAN PLANT PUNE, MERCEDES BENZ INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE