ആരോഗ്യത്തിന് മികച്ചതാണ് ബദാം. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കഴിക്കാൻ പറ്റിയ മികച്ചൊരു ലഘുഭക്ഷണമാണിത്. പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ബദാം ദിവസവും കഴിക്കുന്നവരുണ്ട്. എന്നാൽ പലർക്കും ഇതിന്റെ ഗുണങ്ങളെ കുറിച്ചോ എത്രയാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി അറിയില്ല. ദിവസവും ബദാം കഴിക്കുന്നതുവഴി ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ മനസിലാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
ബദാം സ്ഥിരമായി കഴിക്കുന്ന ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അതിന് കൃത്യമായ എണ്ണമുണ്ട്. ഒരു ദിവസം ഏകദേശം 23 ബദാം കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതുവഴി ശരീരത്തിന് ആവശ്യമായ നാല് ഗ്രാം ഫൈബർ ലഭിക്കും. ഇത് ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നുവെന്നും വിദഗ്ധർപറയുന്നു.
കാർബോഹൈഡ്രോറ്റ് ഭക്ഷണങ്ങൾക്കൊപ്പം ബദാം കൂടി ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. 23 ബദാമിൽ ഏകദേശം ആറ് ഗ്രാം പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അതുവഴി ഭക്ഷണം അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ ബദാം സഹായിക്കും. ഒരു പഠനമനുസരിച്ച 24 ആഴ്ചയോളം ബദാം കഴിച്ചവരിൽ ചർമ്മത്തിലെ ചുളിവുകളുടെ തീവ്രത 16 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ഈ വിവരങ്ങൾ പൊതുവായ അറിവിനായി പങ്കുവയ്ക്കുന്നതാണ്. ആരോഗ്യപരമായ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. )
Almonds are a nutritious snack rich in protein, fibre, healthy fats and essential nutrients. Studies suggest that eating almonds regularly may help lower bad cholesterol (LDL). Experts recommend consuming around 23 almonds a day, which provide approximately 4 grams of fibre and support healthy digestion.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |