പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനും പുതിയവ സ്വന്തമാക്കാനും സ്‌മാർട്‌ഫോൺ പ്രേമികൾ കാത്തിരിക്കുന്ന സമയമാണ് ഉത്സവസീസണുകൾ. ദീപാവലി സീസൺ പ്രമാണിച്ച് ഇത്തരത്തിൽ പ്രീമിയം സ്‌മാർട്‌ഫോൺ 20,000 രൂപവരെ വിലക്കുറവിൽ സ്വന്തമാക്കാൻ ഇപ്പോൾ അവസരം. അതെ ദീപാവലി ഓഫർ പ്രമാണിച്ച് സാംസംഗിന്റെ ഫ്‌ളാഗ്‌ഷിപ്പ് ഫോണായ സാംസംഗ് ഗാലക്‌സി എസ്24എഫ്ഇ ഇപ്പോൾ വെറും 39,999 രൂപയ്‌ക്ക് സ്വന്തമാക്കാം.
ഫ്‌ളിപ്‌കാർട്ടിന്റെ ഡിസ്‌കൗണ്ടിനൊപ്പം ഈ ഫോൺ വാങ്ങാൻ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്. 8ജിബി റാമും, 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഹൈഎൻഡ് 5ജി ഫോണായ എസ്24എഫ്‌ഇക്ക് മികച്ച പ്രീമിയം ലുക്കും ട്രിപ്പിൾ ക്യാമറയും എഐ സപ്പോർട്ടുമുണ്ട്. പ്രീമിയം അമോലിഡ് ഡിസ്‌പ്ളേയാണി ഇതിനുള്ളത്. എക്‌സിനോസ് 2400 സീരീസ് ചിപ്‌സെറ്റ് വഴി ഫ്രീ ഗെയിമിംഗ് എക്‌സ്‌പീരിയൻസ് ലഭിക്കുന്ന ഫോണിൽ 4700 എംഎഎച്ച് ബാറ്ററിയാണുള്ളത്.
സാംസംഗ് നോക്‌സ് സുരക്ഷാ സംവിധാനം ലഭിക്കുന്ന ഫോണിൽ പ്രീമിയം എക്‌സ്‌പീരിയൻസ് ഗാലക്‌സി എഐ സപ്പോർട്ട് ലഭിക്കും. 12MP അൾട്രാ-വൈഡ് ക്യാമറയും 50MP വൈഡ് ക്യാമറയും 8MP ടെലിഫോട്ടോ ക്യാമറയും ചേർന്നതാണ് ഫോട്ടോഗ്രാഫി സിസ്റ്റം. 10MP ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. 1.5 മീറ്റർ വരെ ആഴത്തിൽ ശുദ്ധജലത്തിൽ 30 മിനിട്ട് വരെ വെള്ളംകയറില്ല. പൊടിയോ അഴുക്കോ പിടിക്കുകയുമില്ല.
59,999 രൂപയാണ് ഫോണിന്റെ ലോഞ്ച് പ്രൈസ്. എന്നാൽ ഫ്‌ളിപ്‌കാർട്ട് ഓഫറിൽ വില വെറും 39,999 ആകും. ഇത് മാത്രമല്ല ഓഫറുകൾ. എസ്‌ബിഐ കാർഡിലൂടെ വാങ്ങിയാൽ 3000 രൂപയുടെ കിഴിവും ആക്‌സിസ് ബാങ്ക് കാർഡാണെങ്കിൽ 2000 രൂപയും കുറവ് ലഭിക്കും. 30450 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. മൂന്ന് മാസത്തെ 12604 രൂപ ഇഎംഐയ്‌ക്ക് സാംസംഗ് ഗാലക്‌സി എസ്24എഫ്ഇ സ്വന്തമാക്കാനും അവസരമുണ്ട്.
Consumers can now purchase Samsung's premium Galaxy S24 FE smartphone at a discount of up to ₹20,000 during the Diwali sale. The Samsung flagship model is currently available for just ₹39,999 as part of the festive offer.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |