SignIn
Kerala Kaumudi Online
Thursday, 05 November 2026 5.52 PM IST

സാധാരണ ഉപയോഗിക്കുന്ന ഉപ്പിൽ ചെറിയ മാറ്റം വരുത്തിയാൽ മാത്രം മതി, ഇന്ത്യയിൽ നാലുലക്ഷം ജീവനുകൾ രക്ഷിക്കാമെന്ന് പഠനം

salt
പ്രതീകാത്മക ചിത്രം

സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ഉപ്പിന് മാറ്റം വരുത്തിയാൽതന്നെ ഓരോവർഷവും ഇന്ത്യയിൽ നാല് ലക്ഷം മരണങ്ങളും ഹൃദയ, വൃക്ക രോഗങ്ങളുടെ 15 ലക്ഷം പുതിയ കേസുകളും തടയാൻ സാധിക്കുമെന്ന് പഠനം. സാധാരണ ഉപ്പിന് പകരം പൊട്ടാസ്യം അടങ്ങിയ ഉപ്പ് ഉപയോഗിക്കണമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. സോഡിയം കുറഞ്ഞ ഉപ്പാണ് ആരോഗ്യത്തിന് മികച്ചതെന്നും നേച്ചർ ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഉപ്പിലെ മാറ്റം ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയിൽ നിന്ന് രക്ഷിക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ദി ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ളോബൽ ഹെൽത്ത് ആണ് പഠനം നടത്തിയത്.

193 രാജ്യങ്ങളിലായാണ് പഠനം നടത്തിയത്. വീട്ടിലെയും റെസ്റ്റോറന്റുകളിലെയും മറ്റും പാചക ഉപ്പ് മാറ്റിയാണ് പഠനം നടത്തിയത്. വീടുകളിൽ ഉപയോഗിക്കുന്ന ഉപ്പ് മാറ്റുന്നത് വഴി മാത്രം ആഗോളതലത്തിൽ പ്രതിവർഷം 18.5 ലക്ഷം മരണങ്ങളും, ഹൃദയ-വൃക്ക സംബന്ധമായ 61.9 ലക്ഷം രോഗബാധകളും തടയാൻ സാധിക്കുമെന്ന് പഠനത്തിൽ കണ്ടെത്തിയെന്നാണ് ഗവേഷകർ പറയുന്നത്. സംസ്‌കരിച്ച ഭക്ഷണങ്ങളിലും റെസ്റ്റോറന്റുകളിലെ ഭക്ഷണത്തിലും ഈ മാറ്റം പ്രാവർത്തികമാക്കിയാൽ ആഗോളതലത്തിൽ ഏകദേശം മുപ്പത് ലക്ഷം ജീവനുകൾ വരെ രക്ഷിക്കാൻ സാധിക്കുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. അമിതമായ അളവിൽ സോഡിയം കഴിക്കുന്നതും ആവശ്യത്തിന് പൊട്ടാസ്യം ലഭിക്കാത്തതും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗങ്ങൾ എന്നിവയ്ക്കുള്ള പ്രധാന ഘടകമാണ് ഉയർന്ന രക്തസമ്മർദ്ദമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

English Summary

A study published in Nature Health suggests that replacing regular table salt with potassium-enriched, low-sodium salt could prevent around 400,000 deaths and 1.5 million new heart and kidney disease cases annually in India. Conducted by the George Institute for Global Health across 193 countries, the research highlights the benefits of reducing sodium intake to lower risks of hypertension, stroke and heart disease.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POTASSIUM ENRICHED SALT BENEFITS, INDIA SALT STUDY, LOW SODIUM SALT, HEART DISEASE PREVENTION, UPPU MAATTAM AAROGYA GUNANGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE