SignIn
Kerala Kaumudi Online
Thursday, 23 July 2026 2.21 AM IST

ഏത് സാധാരണക്കാരനും സ്വന്തമാക്കാവുന്ന ഇവി, ഒറ്റ ചാർജിൽ ലഭിക്കുക 120 കിലോമീറ്റർ

ev-scooter
സിമ്പിൾഎനർജി സ്കൂട്ടർ

ഇന്ധനവിലയിൽ ഉണ്ടായ കുതിച്ചുകയറ്റം ഇലക്‌ട്രിക് വാഹനവിപണിയെ ഉണർത്തിയിട്ടുണ്ട്. ഇലക്‌ട്രിക് കാറുകളും സ്‌കൂട്ടറുകളും ഇപ്പോഴില്ലാത്ത വീടുകളില്ല. യാത്രാസുഖം നൽകുന്ന മികച്ച ഫീച്ചറുകളടങ്ങിയ സ്‌കൂട്ടറുമായി രംഗം കീഴടക്കുകയാണ് ഇലക്‌ട്രിക് വാഹന സ്‌റ്റാർട്ടപ്പ്. ബംഗളൂരു ആസ്ഥാനമായ സിമ്പിൾ എനർജിയൂടെ സ്‌കൂട്ടർ സിമ്പിൾ വൺ മികച്ച റേഞ്ചുള്ള, സ്റ്റോറേജ് സ്‌പേസും ഫ്ളോർബോർഡ് വലുതായ സ്‌കൂട്ടറാണ്.

തിരക്കേറിയ നഗരങ്ങളിൽ ഈസിയായി റൈഡ് ചെയ്യാൻ ഉയരം കുറഞ്ഞ മികച്ച റേഞ്ചുള്ള സ്‌കൂട്ടറാണിവ. ചെറിയ ബാറ്ററി പാക്കാണ് ഇവയ്‌ക്കുള്ളത്. ഒറ്റതവണ ചാർജ് ചെയ്താൽ 100 മുതൽ 120 കിലോമീറ്റർ ആണ് സിമ്പിൾ വണ്ണിനുള്ളത്. ഇലക്‌ട്രിക് മൊബിലിറ്റി പ്രൊമോഷൻ സ്‌കീം (ഇഎംപിഎസ്) വഴി സബ്‌സീഡി നിരക്കിൽ സ്വന്തമാക്കാം. ഏകദേശം ഒന്നര ലക്ഷം രൂപയ്‌ക്ക് താഴെയാണ് ഇവയുടെ വില വരുന്നത്. കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഉത്സവ സീസണിൽ മികച്ച ഒരു ഇവി സ്‌കൂട്ടർ സിമ്പിളായി സ്വന്തമാക്കാൻ ഇപ്പോൾ അവസരം ഒരുങ്ങുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COMMONMAN, EV SCOOTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY