ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് മനുഷ്യരുടെ നേരിട്ടുള്ള ഇടപെടൽ കാരണമാകുന്നുണ്ടെന്ന് പഠനം. നേപ്പാൾ, യുഎസ് ഗവേഷക സംഘം സംയുക്തമായി നടത്തിയ പഠനം റീജിയണൽ എൻവയോൺമെന്റ് ചെയ്ഞ്ച് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. നേപ്പാളിന്റെ ഖുംബു ഹിമാനിയിലാണ് എവറസ്റ്റ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നതെന്നും ഇതിൽ നിന്നുള്ള ചൂടും ലവണാംശവും ഖുംബു ഹിമാനിയിലെ മഞ്ഞുരുകലിന് കാരണമാകുന്നുണ്ടെന്നുമാണ് പഠനത്തിൽ പറയുന്നത്.
2023ലെ വസന്തകാലത്ത് 50 ദിവസത്തിനിടെ ബേസ് ക്യാമ്പിൽ 1,600 ടെന്റുകളിലായി 2,127 പേർ എത്തിയിരുന്നു. ഇവരുടെ താമസത്തിനും പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ച ഇന്ധനത്തിൽ നിന്നുണ്ടായ ചൂട് മാത്രം കണക്കാക്കിയാലും വലിയ തോതിൽ മഞ്ഞ് ഉരുകാൻ കഴിയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഖരമാലിന്യം ശേഖരിച്ച് താഴേക്ക് കൊണ്ടുപോകുന്ന സംവിധാനമുണ്ടെങ്കിലും മൂത്രത്തിന്റെ വലിയഭാഗവും നേരിട്ട് ഹിമാനിയിലേക്കാണ് ഒഴുക്കുന്നതെന്നാണ് പഠനം പറയുന്നത്.
ഒരു സീസണിലെ മനുഷ്യ മൂത്രത്തിൽ നിന്നുള്ള ചൂട് മാത്രം ഏകദേശം 154 ടൺ മഞ്ഞ് ഉരുകാൻ കാരണമാകാമെന്നാണ് ഗവേഷകർ പറയുന്നത്. എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തലുകൾ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ ഖുംബു ഹിമാനിയുടെ ഉരുകൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ മാത്രം ഫലമായി കാണാനാകില്ലെന്നും ബേസ് ക്യാമ്പിലെ മനുഷ്യപ്രവർത്തനങ്ങളും പരിഗണിക്കേണ്ടതാണെന്നുമുള്ള മുന്നറിയിപ്പ് കൂടിയാണ് പഠനം നൽകുന്നത്.
A Nepal-US study reveals human activity at Everest Base Camp significantly contributes to Khumbu Glacier melt. Published in Regional Environment Change, the research highlights over 6,000 liters of urine daily and fuel use as major factors. Heat and salinity from human waste melt an estimated 154 tons of ice per season, indicating glacier retreat isn't solely due to climate change.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |