
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളുടെ പേരുകൾ ഉള്ളതു കൊണ്ടാണ് യുഡിഎഫ് സർക്കാർ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി സ്വീകരിക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് അന്വേഷണവും നിയമനടപടികളും തീരുമാനിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും എന്തെങ്കിലും മറച്ചുവയ്ക്കാനുണ്ടോ? പിണറായി വിജയനെതിരെ നടപടിയെടുക്കാത്തതിന് യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ കാരണമെന്താണ്? ഈ ചോദ്യങ്ങൾക്ക് വി.ഡി. സതീശൻ മറുപടി പറയണം. ആരായാലും, ഏത് പാർട്ടിക്കാരനായാലും അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. രാഷ്ട്രീയ ബന്ധങ്ങളുടെ പേരിൽ ആരെയും സംരക്ഷിക്കാൻ ബി.ജെ.പി അനുവദിക്കില്ലെന്നും
രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |