SignIn
Kerala Kaumudi Online
Monday, 09 November 2026 3.17 PM IST

മുടി മൃദുവും തിളക്കമുള്ളതുമാകും; വെറും മൂന്ന് സാധനങ്ങൾകൊണ്ട് തയ്യാറാക്കാവുന്ന പാക്ക്, 30 മിനിട്ടിൽ ഫലം കാണാം

beauty
പ്രതീകാത്മക ചിത്രം

പ്രോട്ടീൻ ധാരാളമടങ്ങിയിട്ടുള്ള ഭക്ഷണമാണ് മുട്ട. ഇത് കഴിച്ചാൽ ആരോഗ്യം വർദ്ധിക്കും. മാത്രമല്ല, മുട്ടകൊണ്ട് മുടിക്കും പലതരത്തിലുള്ള ഗുണങ്ങളുണ്ട്. മുടിക്ക് മൃദുത്വം നൽകാനും തിളക്കം കൂട്ടാനും മുട്ട നല്ലതാണ്. എന്നാൽ, ഇതിന്റെ രൂക്ഷമായ ഗന്ധം കാരണം മുടിയിൽ പുരട്ടാൻ പലർക്കും മടിയാണ്. ദുർഗന്ധം ഇല്ലാതെ മുട്ട എങ്ങനെ മുടിയിൽ പുരട്ടാമെന്ന് നോക്കാം. ഈ രീതിയിൽ ഉപയോഗിച്ചുകഴിഞ്ഞാൽ മുടി നന്നായി വളരാനും പട്ടുപോലെ മൃദുലമാകാനും സഹായിക്കും.

കാപ്പിപ്പൊടി, മുട്ട പാക്ക്

ഒരു മുട്ടയും ഒരു സ്‌പൂൺ കാപ്പിപ്പൊടിയും നന്നായി യോജിപ്പിച്ച് തലയിൽ പുരട്ടുക. അ‌ഞ്ചോ പത്തോ മിനിട്ട് മൃദുവായി മസാജ് ചെയ്‌ത ശേഷം 30 മിനിട്ട് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. കാപ്പിപ്പൊടിയുടെ ശക്തമായ മണം കാരണം മുട്ടയുടെ ദുർഗന്ധം മുടിയിൽ തങ്ങിനിൽക്കില്ല. ശിരോചർമത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണിത്.

പഴം, മുട്ട പാക്ക്

വരണ്ട മുടി നന്നായി ഒതുങ്ങി കിടക്കാനും മൃദുവാക്കാനും നേന്ത്രപ്പഴവും മുട്ടയും ചേർത്ത പാക്ക് സഹായിക്കും. ഇതിനായി ഒരു സ്‌പൂൺ തൈരും ഒരു മുട്ടയും ഒരു പഴവും ചേർത്ത് മിക്‌‌സിയിൽ അരച്ചെടുക്കുക. ശേഷം മുടിയിലും ശിരോചർമത്തിലും തേച്ച് പിടിപ്പിക്കാം. 15 മുതൽ 30 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്. മുടി പട്ടുപോലെ തിളങ്ങാൻ ഈ പാക്ക് നല്ലതാണ്.

English Summary

Eggs are rich in protein and can help condition hair, adding softness and shine. This article shares two homemade hair mask recipes using eggs with coffee powder and banana, curd. These combinations help reduce the unpleasant egg smell while making hair softer, smoother and shinier.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EGG HAIR MASK, EGG HAIR PACK MALAYALAM, NATURAL HAIR GROWTH TIPS, BANANA EGG HAIR MASK, MUTTA HAIR PACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE