SignIn
Kerala Kaumudi Online
Saturday, 07 November 2026 11.18 AM IST

കാലിലെ വിണ്ടുകീറൽ ഒറ്റ രാത്രികൊണ്ട് മാറ്റാം; മെഴുകുകൊണ്ടുള്ള വിദ്യ പരീക്ഷിക്കൂ, ഫലം ഉറപ്പ്

beauty
പ്രതീകാത്മക ചിത്രം

ചർമത്തിലെ ഈർപ്പമില്ലായ്‌മ കൊണ്ടും ശരിയായ രീതിയിൽ പരിചരണം ലഭിക്കാതെ വരുമ്പോഴും ഉണ്ടാകുന്ന പ്രശ്‌നമാണ് കാലിലെ വിണ്ടുകീറൽ. വെറുമൊരു സൗന്ദര്യപ്രശ്‌നമായി തോന്നാമെങ്കിലും ശ്രദ്ധിക്കാതിരുന്നാൽ വിള്ളലുകൾ ആഴത്തിലുള്ളതാവുകയും നടക്കുമ്പോൾ കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യാം. അതിനാൽ തുടക്കത്തിൽ തന്നെ ഇവ ശ്രദ്ധിക്കണം. കാലിലെ വിള്ളലുകൾ പൂർണമായും മാറാൻ സഹായിക്കുന്ന ഒരു ക്രീം പരിചയപ്പെടാം. വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ ക്രീം പുരട്ടിയാൽ ഒറ്റ ഉപയോഗത്തിൽ തന്നെ വിള്ളൽ കുറയുന്നത് കാണാം.

ആവശ്യമായ സാധനങ്ങൾ

ബീ വാക്‌സ് (തേനീച്ചയിൽ നിന്നുള്ള മെഴുക്) - 1 ടീസ്‌പൂൺ

കടുകെണ്ണ - 1 ടീസ്‌പൂൺ

കസ്‌തൂരി മഞ്ഞൾപ്പൊടി - കാൽ ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ബീ വാക്‌സ് ഡബിൾ ബോയിൽ ചെയ്‌ത് ഉരുക്കിയെടുക്കുക. ശേഷം കടുകെണ്ണയിലേക്ക് ചൂടോടെ ബീ വാക്‌സും കസ്‌തൂരി മഞ്ഞൾപ്പൊടിയും ചേർത്ത് യോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക.

ഉപയോഗിക്കേണ്ട വിധം

രാത്രി ഉറങ്ങുന്നതിന് മുമ്പ് വേണം ഈ ക്രീം പുരട്ടിക്കൊടുക്കാൻ. വിണ്ടുകീറലുള്ല ഭാഗത്തോ കാലിൽ മുഴുവനായോ ക്രീം പുരട്ടാം. ശേഷം ഒരു സോക്‌സിട്ട് കിടന്ന് ഉറങ്ങുക. രാവിലെ സോപ്പ് ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. മാസത്തിൽ നാല് മുതൽ എട്ട് തവണ വരെ ഇങ്ങനെ ചെയ്‌താൽ മതി. ആദ്യ ഉപയോഗത്തിൽ തന്നെ കാലിനടിയിലെ ചർമം മൃദുലമാകുന്നത് കാണാം.

English Summary

Dry skin and lack of proper foot care can cause painful heel cracks. The article shares a homemade cream using beeswax, mustard oil and kasturi turmeric. Applying it before bedtime and wearing socks overnight may help soften dry skin and improve foot care.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRACKED HEELS HOME REMEDY, FOOT CRACK CREAM, NATURAL HEEL CARE, CRACKED FEET TREATMENT, KAALILE VINDUKEERAL REMEDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE