SignIn
Kerala Kaumudi Online
Friday, 06 November 2026 4.04 PM IST

'ഈ പടക്കങ്ങൾ പൊട്ടിത്തെറിക്കില്ല, പക്ഷേ കഴിക്കാം'; ദീപാവലിയിലെ താരമായി സ്വീറ്റ് ധമാക്ക

sweet-dhamakka
സ്വീറ്റ് ധമാക്ക

ജോധ്‌പൂർ: ദീപാവലി ആഘോഷങ്ങൾക്ക് മധുരത്തിന്റെ പുതുമയാർന്ന രുചിക്കൂട്ട്. പടക്കങ്ങളുടെ രൂപത്തിൽ തയ്യാറാക്കിയ 'പടക്കമിഠായികൾ' എന്ന വ്യത്യസ്‌തമമായ മധുരവിഭവങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടികളെയും മധുരപ്രിയരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ഇവയുടെ രൂപകല്‌പന. രാജസ്ഥാനിലെ ജോധ്‌പൂരിലുള്ള ഒരു മധുരപലഹാരക്കടയിലാണ് ഈ വേറിട്ട മിഠായികൾ വില്‌പനയ്‌ക്ക് വച്ചിരിക്കുന്നത്.

പൂത്തിരിയുടെ രൂപത്തിലാണ് ഈ മിഠായികൾ തയ്യാറാക്കിയിരിക്കുന്നത്. ദീപാവലി, ഹോളി, രക്ഷാബന്ധൻ തുടങ്ങിയ ആഘോഷവേളകളിൽ ഉപഭോക്താക്കൾക്ക് വ്യത്യസ്‌തമായ അനുഭവം സമ്മാനിക്കുകയാണ് കടയുടെ ലക്ഷ്യം. ഉത്സവകാലത്ത് എല്ലാവർക്കും പ്രത്യേകിച്ച്, കുട്ടികൾക്കായി പുതുമയാർന്നതെന്തെങ്കിലും സമ്മാനിക്കണമെന്ന ആശയത്തിൽനിന്നാണ് പടക്കമിഠായികൾ എന്ന ആശയം രൂപപ്പെട്ടതെന്ന് കടയുടമയായ മോഹക് പറഞ്ഞു. കശുവണ്ടി, പിസ്‌ത, ബദാം തുടങ്ങിയവ ഉപയോഗിച്ചാണ് പടക്കമിഠായികൾ തയ്യാറാക്കിയിരിക്കുന്നത്.

'ഇതിലൊന്നിനെ ചെറിയ സ്വീറ്റ്ബോംബ് എന്ന് വിളിക്കാം. മറ്റൊന്ന് പൂത്തിരിയുടെ രൂപത്തിലുള്ള മധുരവിഭവമാണ്. അതിനെ ഞങ്ങൾ 'സ്വീറ്റ് അനാർ' എന്നാണ് വിളിക്കുന്നത്'- മോഹക് വിശദീകരിച്ചു. വിപണിയിലെത്തുന്ന മിഠായികൾക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽനിന്ന് ലഭിക്കുന്നതെന്നും അവ പെട്ടെന്നുതന്നെ വിറ്റുതീരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പടക്ക മിഠായികൾ എന്നതിലുപരി ഇതിനെ സ്വീറ്റ് ധമാക്ക ആയാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്നും ജോധ്‌പൂർ മേ സ്വീറ്റ്‌സിൽ മാത്രമാണ് ഇവ ലഭ്യമാകുന്നതെന്നും മോഹക് പറഞ്ഞു. ഈ ദീപാവലിയിൽ വ്യത്യ‌സ്‌തമായ മധുരാനുഭവം ആസ്വദിക്കാൻ എല്ലാവരെയും കടയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു.

English Summary

Jodhpur's sweet shop has introduced 'Patakha Sweets', a unique range of firecracker-shaped delicacies made with cashews, pistachios and almonds, adding a sweet twist to Diwali celebrations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIWALI, FIRECRACKER SHAPED SWEETS, DIPAWALI SWEETS, DIPAWALI SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE