SignIn
Kerala Kaumudi Online
Sunday, 07 June 2026 10.56 PM IST

അന്ന് ആരും മൈൻഡ് ചെയ്തില്ല,​ ഇന്ന് ഞാവൽപഴത്തിന് വൻഡിമാൻഡ്,​ കിലോയ്ക്ക് 400 രൂപ വരെ

njaval

ഒരു കാലത്ത് നാട്ടിൽ ആർക്കും വേണ്ടാതെ ഉപേക്ഷിച്ചിരുന്ന പഴമാണ് ഞാവൽ പഴം. നിരവധി പോഷകങ്ങൾ നിറഞ്ഞ ഞാവൽ പഴങ്ങൾ രുചികരമാണെന്നു മാത്രമല്ല,​ ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ്. അതിനാൽ തന്നെ ഞാവൽ പഴത്തിന് വിപണിയിൽ വൻഡിമാൻഡാണ്. ഇപ്പോൾ വഴിയോരങ്ങളിൽ ഞാവൽപഴം വില്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം. തമഴിനാട്ടിലെ തിരുനെൽവേലി,​ പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഞാവൽ പഴങ്ങൾ എത്തിക്കുന്നത്. നിത്യേന ദീർഘദൂര ബസുകളിലും പിക്കപ്പ് വാനുകളിലുമാണ് ഇവ എത്തിക്കുന്നത്. കിലോയ്ക്ക് 400 രൂപയ്ക്കാണ് വില്പന നടത്തുന്നത്.

മീനം ,​ മേടം മാസങ്ങളിലാണ് ഞാവൽമരങ്ങൾ പൂക്കുന്നത്. പഴം പാകമാകുന്നതോടെ മരത്തിനടിയിൽ വലിയ വല വിരിച്ചാണ് ഇവ കേടുപാടുകളില്ലാതെ ശേഖരിക്കുന്നത്. പഴം മാത്രമല്ല,​ ഇതിന്റെ കുരുവും ഔഷധ മൂല്യമുള്ളതാണ്. അതിനാൽ വില അല്പം കൂടുതലാണെങ്കിലും നിരവധി പേർ ഞാവൽ പഴം വാങ്ങാൻ ഒ എത്തുന്നുണ്ട്. പലയിടട്ടും നിത്യേന ആയിരക്കണക്കിന് രൂപയുടെ കച്ചവടമാണ് നടക്കുന്നത്.

പ്രോട്ടീൻ,​ കാത്സ്യം,​ മഗ്നീഷ്യം,​ പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഞാവൽപഴത്തിൽ ആന്തോസയാനിൻ,​ കെയിംഫെറോൾ തുടങ്ങി നിരവധി ആന്റി ഓക്സൈഡുകൾ അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ എ,​ സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ദഹനം എളുപ്പമാക്കാനും ഉദര സംബന്ധിയായ രോഗങ്ങൾ അകറ്റുന്നതിനും സഹായിക്കും. നാരുകൾ ധാരാളമുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഞാവൽ പഴമെന്നതു പോലെ ഞാവൽ കുരു,​ ഞാവലിന്റെ ഇല,​ മരത്തോൽ എന്നിവയും മരുന്നായി ഉപയോഗിക്കുന്നുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ഞാവൽ പഴങ്ങൾ ഏറെ ഫലപ്രദമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FINANCE, FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY