SignIn
Kerala Kaumudi Online
Wednesday, 07 October 2026 8.02 AM IST

ലോണെടുത്തവർക്ക് പണിവരുന്നു; റിപ്പോ നിരക്കിൽ ആർബിഐ തീരുമാനം ഇന്നറിയാം

rbi
ആർബിഐ

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ വായ്‌പാ നയ പ്രഖ്യാപം ഇന്ന്. മൂന്ന് വർഷത്തിനുശേഷം നിരക്കിൽ വ‌ർദ്ധനയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്‌ദ്ധർ. റിപ്പോ നിരക്ക് നിലവിലെ 5.25ൽ നിന്ന് 5.50 ആക്കി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർബിഐ ഗവർണ‌ർ സഞ്ജയ് മൽഹോത്ര രാവിലെ 10 മണിക്ക് ഇതുസംബന്ധിച്ച് നയപ്രഖ്യാപനം നടത്തും. മൂന്ന് ദിവസത്തെ പോളിസി കമ്മിറ്റി യോഗം ഇന്ന് അവസാനിക്കാനിരിക്കെയാണ് നയപ്രഖ്യാപനം.

റിപ്പോ നിരക്ക് ഉയർത്തിയാൽ ബാങ്കുകളുടെ വായ്‌പാ പലിശനിരക്കിലും അതിന്റെ പ്രതിഫലനം ഉണ്ടാകാം. ഭവന വായ്‌പ, വാഹന വായ്‌പ, വ്യക്തിഗത വായ്‌പ തുടങ്ങിയവയുടെ പലിശ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ വായ്‌പയെടുത്തിട്ടുള്ളവ‌ർക്കും പുതിയ വായ്‌പ പരിഗണിക്കുന്നവർക്കും ആർബിഐ തീരുമാനം നിർണായകമാണ്. ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്കിലും മാറ്റം വന്നേക്കാം. പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയെ ബാധിക്കാതിരിക്കുകയെന്ന ഇരട്ടവെല്ലുവിളിയാണ് ആർബിഐക്ക് മുന്നിലുള്ളത്.

2025ൽ ആർബിഐ ആകെ 125 ബേസിന് പോയിന്റിന്റെ നിരക്കിളവ് വരുത്തിയതിന് ശേഷമുള്ള തുടർച്ചയായ നാല് യോഗങ്ങളിലും ആർബിഐ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പണപ്പെരുപ്പത്തിന്റെ സമ്മർ‌ദവും ക്യൂഡ് ഓയിൽ വിലയിലെ വർദ്ധനയും കേന്ദ്രബാങ്കിന് ആശങ്ക സൃഷ്‌ടിക്കുന്ന ഘടകങ്ങളാണ്. ഇതൊടൊപ്പം ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും പണനയത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ ആർബിഐയെ പ്രേരിപ്പിച്ചേക്കാം.

English Summary

RBI may raise the repo rate from 5.25% to 5.50% amid inflation and rising crude oil prices. Governor Sanjay Malhotra will announce the decision today at 10 AM.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RBI, REPO RATE HIKE, RBI MONITORY POLICY, LOAN INTEREST RATES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE