SignIn
Kerala Kaumudi Online
Monday, 09 November 2026 1.23 PM IST

ഒരു പാത്രത്തിൽ പഴം ഇട്ടുനോക്കൂ, കെമിക്കൽ ഉപയോഗിച്ച് പഴുപ്പിച്ചവയും അല്ലാത്തതും തിരിച്ചറിയാം

banana
വാഴപ്പഴം

മിക്കവാറും വീടുകളിലും പതിവായി കാണുന്ന ഒന്നാണ് വാഴപ്പഴം. മിക്കവരും ഇത് കടയിൽ നിന്ന് വാങ്ങുകയായിരിക്കും ചെയ്യാറുള്ളത്. പുറമെ നല്ല പഴുത്തതായി തോന്നിക്കുമെങ്കിലും കഴിച്ച് നോക്കുമ്പോഴായിരിക്കും പറ്റിക്കപ്പെട്ടതായി പലരും മനസിലാക്കുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങളാണ് ഇപ്പോൾ കൂടുതലായും വിപണികളിൽ ലഭിക്കുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കെമിക്കൽ പഴങ്ങളെ തിരിച്ചറിയാൻ സാധിക്കും.

  • പഴം മുഴുവനും നല്ല മഞ്ഞനിറത്തിലും തണ്ട് മാത്രം പച്ചനിറത്തിലുമാണെങ്കിൽ അത് രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതാണെന്ന് മനസിലാക്കാം. കെമിക്കലുകൾ ഉപയോഗിക്കാത്ത പഴമാണെങ്കിൽ തണ്ടിന് മഞ്ഞനിറമോ കറുപ്പ് നിറമോ ആയിരിക്കും കാണുക.
  • രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചവയ്ക്ക് എല്ലായിടത്തും ഒരേ മഞ്ഞ നിറമായിരിക്കും കാണുക. എന്നാൽ സ്വാഭാവികമായി പഴുത്തവയ്ക്ക് അവിടെവിടെയായി പച്ച നിറവും കറുത്ത പാടുകളും ഉണ്ടായിരിക്കും.
  • പഴം പഴുക്കുന്തോറും അതിൽ കറുത്ത പാടുകളും കൂടും. കെമിക്കലുകൾ ഉപയോഗിച്ചവയിൽ പാടുകൾ കുറവായിരിക്കും.
  • പഴത്തിന്റെ അകക്കാമ്പ് കട്ടിയുള്ളതും രുചി കുറഞ്ഞതുമാണെങ്കിൽ അവ കെമിക്കലുകൾ ഉപയോഗിച്ച് പഴുപ്പിച്ചതായിരിക്കും.
  • ഒരു പാത്രത്തിൽ വെള്ളമെടുത്തതിനുശേഷം പഴം അതിൽ ഇടുക. താഴേയ്ക്ക് പോവുകയാണെങ്കിൽ അത് സ്വാഭാവികമായി പഴുത്തതായിരിക്കും. വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ കെമിക്കലുകൾ ഉപയോഗിച്ച് പഴുത്തതായിരിക്കുമെന്നാണ് ചില വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

English Summary

The article explains how to identify chemically ripened bananas. Warning signs include uniformly yellow skin, a green stem, fewer dark spots, thick flesh and poor taste. Naturally ripened bananas may have uneven colouring and yellow or black stems. The article also mentions a water-float test, though this method is not a scientifically reliable way to detect chemical ripening.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHEMICALLY RIPENED BANANAS, HOW TO IDENTIFY CHEMICAL BANANAS, NATURAL BANANA RIPENING, PAZHAM CHEMICAL CHECK, CHEMICAL PAZHAM തിരിച്ചറിയാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE