SignIn
Kerala Kaumudi Online
Saturday, 13 June 2026 10.06 PM IST

കോവയ്ക്ക കൊണ്ട് തോരനും മെഴുക്കുപുരട്ടിയും കഴിച്ച് മടുത്തോ? നാവിൽ വെള്ളമൂറും കറിയുണ്ടാക്കാം

ivy-gourd-

കോവയ്ക്ക കൊണ്ട് സാധാരണ തോരനും മെഴുക്കുപുരട്ടിയും മീനില്ലാത്ത മീൻകറി പോലെയുള്ള വിഭവങ്ങളുമാണ് മിക്കവരും തയ്യാറാക്കുന്നത്. എന്നാൽ ഇതൊന്നുമല്ലാത്ത നാവിൽ വെള്ളമൂറുന്ന ഒരു വെറൈറ്റി കറി തയ്യാറാക്കാം. അഞ്ച് മിനിട്ടിൽ തയ്യാറാക്കാവുന്ന ഈ കറിയുണ്ടെങ്കിൽ പിന്നെ ചോറിനൊപ്പം മറ്റൊരു കറിയും ആവശ്യമില്ല.

ചേരുവകൾ

  • തൈര് - രണ്ട് കപ്പ്
  • ഉപ്പ് - ഒരു ടീസ്‌പൂൺ
  • വെളിച്ചെണ്ണ - ഒരു ടേബിൾസ്‌പൂൺ
  • കടുക് - കാൽ ടീസ്‌പൂൺ
  • ഉലുവ - കാൽ ടീസ്‌പൂൺ
  • ജീരകം - കാൽ ടീസ്‌പൂൺ
  • വറ്റൽമുളക് - അഞ്ച്
  • കറിവേപ്പില - ആവശ്യത്തിന്
  • ചുവന്നുള്ളി - നാല് എണ്ണം
  • കോവയ്ക്ക - നാല് എണ്ണം
  • കായപ്പൊടി - കാൽ ടീസ്‌പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ തൈരെടുത്ത് അതിൽ ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. അടുത്തതായി ഒരു പാൻ അടുപ്പിൽവച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ചതിനുശേഷം കടുക് പൊട്ടിക്കണം. ഇതിലേയ്ക്ക് ഉലുവ, ജീരകം എന്നിവ ചേർത്ത് ചൂടാക്കിയതിനുശേഷം വറ്റൽമുളക്, ചുവന്നുള്ളി, കോവയ്ക്ക ചെറുതായി അരിഞ്ഞത് എന്നിവ കൂടി ചേർത്ത് വഴറ്റണം. കായപ്പൊടി, മഞ്ഞൾപ്പൊടി എന്നിവകൂടി ചേർത്ത് യോജിപ്പിക്കാം. അവസാനമായി തൈരിലേയ്ക്ക് എല്ലാം കൂടി ചേർത്തിളക്കിയാൽ കറി റെഡി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IVY GOURD RECIPE, IVY GOURD, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY