SignIn
Kerala Kaumudi Online
Monday, 05 October 2026 1.29 PM IST

പറമ്പുകളിൽ സർവസാധാരണം, ഇന്നത്തെ കുട്ടികൾക്ക് വലിയ വശമില്ല; തോരൻ വച്ചാൽ അസാദ്യ രുചിക്കൊപ്പം പോഷകങ്ങളും

thoran
പ്രതീകാത്മക ചിത്രം

ഇന്നത്തെ അ‌ടുക്കളകളിൽ അത്ര പരിചിതമല്ലെങ്കിലും പണ്ടുകാലത്തെ മലയാളി അടുക്കളകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു വാഴക്കൂമ്പ്. പണ്ടുകാലങ്ങളിൽ പറമ്പുകളിൽ ധാരാളം വാഴകൾ ഉണ്ടാകുമായിരുന്നതിനാൽ വാഴക്കൂമ്പ് തോരൻ മിക്ക വീടുകളിലും പതിവായിരുന്നു. എന്നാൽ ഇന്ന് കുടുംബങ്ങൾ ഫ്ലാറ്റുകളിലേയ്ക്ക് മാറിയപ്പോൾ വാഴക്കൂമ്പ് വല്ലപ്പോഴും മാത്രം വിപണിയിൽ ലഭ്യമാകുന്ന ഒന്നായി. വാഴക്കൂമ്പ് തോരൻ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കാത്തതും ഇതിനോട് നോ പറയുന്നതിന് കാരണമായി.

വാഴക്കൂമ്പിൽ ധാരാളം പോഷകങ്ങളും ഔഷധഗുണങ്ങളും അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം തടയാനും ദഹനശക്തി വർദ്ധിക്കാനും സഹായിക്കുന്നു. കൂടാതെ ഇതിലെ ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇരുമ്പ് സമ്പന്നമായുള്ളതിനാൽ വിളർച്ച തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും വാഴക്കൂമ്പ് മികച്ചതാണ്. വാഴക്കൂമ്പ് തോരൻ പതിവാക്കുന്നത് ആരോഗ്യം മികച്ചതാക്കാൻ ഗുണകരമാണ്.

ആവശ്യമായ ചേരുവകൾ

  • വാഴക്കൂമ്പ് - ഒന്ന് വളരെ ചെറിയ കഷ്ണങ്ങളായി അരി‌ഞ്ഞത്
  • ചുവന്നുള്ളി - എട്ട് എണ്ണം വരെ
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • പച്ചമുളക് - മൂന്ന് എണ്ണം
  • മഞ്ഞൾപ്പൊടി - അര ടീസ്‌പൂൺ
  • ജീരകം - അര ടീസ്‌‌പൂൺ
  • കടുക് - ഒരു ടീ‌സ്‌പൂൺ
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ആദ്യം വാഴക്കൂമ്പ് വൃത്തിയായി അരിഞ്ഞ് കറ കളയാനായി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
  • ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കണം. ഇതിലേയ്ക്ക് കറിവേപ്പിലും ചെറുതായി അരി‌ഞ്ഞ ഉള്ളിയും പച്ചമുളകും ചേർക്കണം.
  • ശേഷം ചിരകിയ തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി എന്നിവ ചേർക്കണം.
  • ഇനി ഇതിലേയ്ക്ക് വെള്ളം പിഴിഞ്ഞുമാറ്റിയ വാഴക്കൂമ്പ് ചേർത്ത് പാകത്തിന് ഉപ്പുചേർത്ത് അടച്ചുവച്ച് വേവിക്കണം.
  • വെള്ളം പൂർണമായി വറ്റി തോരൻ വേറിട്ട് വരുമ

English Summary

Banana blossom, once a staple in traditional Kerala kitchens, is now less common. Rich in fiber, antioxidants and iron, it is considered beneficial for digestion, immunity and overall health. The recipe involves soaking chopped banana blossom, then cooking it with shallots, green chillies, coconut, cumin, turmeric and curry leaves until dry to make a nutritious thoran.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAZHAKKOOMBU THORAN, BANANA FLOWER THORAN, VAZHACHUNDU RECIPE, KERALA TRADITIONAL RECIPE, HEALTHY KERALA RECIPES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE