SignIn
Kerala Kaumudi Online
Thursday, 04 June 2026 5.41 PM IST

പുതിയ വസ്ത്രങ്ങൾ അലക്കി ഉപയോഗിക്കേണ്ടതുണ്ടോ?​ ശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾ അറിയാം

dress

പുതിയ വസ്‌ത്രങ്ങൾ വാങ്ങുന്നത് ഇഷ്‌ടമല്ലാത്തവരായി ആരുംതന്നെയുണ്ടാകില്ല. ഓൺലൈനായും അല്ലാതെയും വസ്‌ത്രങ്ങൾ വാങ്ങുമ്പോൾ അത് ഇട്ടുനോക്കി പാകമാണോ തനിക്ക് ഇണങ്ങുന്നതാണോയെന്നും എല്ലാവരും നോക്കാറുണ്ട്. എന്നാൽ, ഇതിന് പിന്നിൽ വലിയ ആപത്ത് ഒളിഞ്ഞിരിക്കുന്ന കാര്യം പലർക്കും അറിയില്ല. പുതിയ വസ്‌ത്രങ്ങൾ ആദ്യ ഉപയോഗത്തിന് മുമ്പ് കഴുകുന്നത് വലിയ പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.

തുണി ഉത്‌പാദിപ്പിക്കുന്ന ഗോഡൗണുകൾ മുതൽ കടകൾ വരെ എത്തുന്നത് പല സാഹചര്യങ്ങളിലൂടെയാണ്. ഇതിനിടെ അഴുക്ക്, പൊടി, കീടാണുക്കൾ തുടങ്ങിയവ വസ്‌ത്രങ്ങളിൽ പറ്റിപ്പിടിക്കാനുള്ള സാദ്ധ്യതയുണ്ട്. കടയിൽ നിന്ന് നേരിട്ട് വാങ്ങുമ്പോഴായാലും ഓൺലൈനാണെങ്കിലും നിങ്ങൾക്ക് മുമ്പ് നിരവധിപേർ അത് ധരിച്ച് നോക്കിയിട്ടുണ്ടാകും. ഇത് ചർമരോഗങ്ങൾ പോലും പകരാൻ കാരണമാകും. കൂടാതെ വസ്‌ത്രങ്ങൾ നിർമിക്കുമ്പോൾ നിറം മങ്ങാതിരിക്കാനും ചുളിവുകൾ വരാതിരിക്കാനുമായി പല തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്. ഇവ നേരിട്ട് ചർമത്തിൽ തട്ടുന്നത് അലർജി ഉണ്ടാക്കും.

മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും ഇതേ പ്രശ്‌നങ്ങൾ വരാം. അതിനാൽ, പുതിയ വസ്‌ത്രങ്ങൾ വീര്യം കുറഞ്ഞ ഡിറ്റർജന്റുകൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ ശേഷം മാത്രം ധരിക്കുക. കഴുകാൻ പറ്റാത്ത വസ്‌ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് വെയിലത്തോ തുറസായ സ്ഥലത്തോ അൽപ്പനേരം വിരിച്ചിടുന്നത് നല്ലതാണ്. അടിവസ്‌ത്രങ്ങൾ ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH, LIFESTYLE HEALTH, NEW DRESS, SHOPPING, SKIN PROBLEMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY