SignIn
Kerala Kaumudi Online
Friday, 17 July 2026 8.35 PM IST

അലങ്കാരത്തിനല്ല; തൊപ്പിയിലെ ബട്ടനുപിന്നിലുണ്ട് ഒരു രഹസ്യം

cap

തൊപ്പി ധരിക്കുമ്പോൾ അതിന് മുകളിലെ ചെറിയ ഒരു ബട്ടൺ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തിനാണ് അതെന്ന് ചിന്തിച്ചിട്ടുണ്ടോ? അലങ്കാരമാണെന്ന് തോന്നാമെങ്കിലും അതിനുപിന്നിൽ വ്യക്തമായ കാരണമുണ്ട്.

ബേസ്ബോൾ തൊപ്പികളിലാണ് ഇത് കൂടുതലായി കാണുന്നത്. ഈ ചെറിയ ബട്ടണെ 'squatchee' എന്നാണ് വിളിക്കുന്നത്. തൊപ്പി തയാറാക്കുമ്പോൾ മുകളിൽ ചേർക്കുന്ന വിവിധ തുണിത്തരങ്ങൾ ഒന്നിച്ച് ചേർക്കുന്ന ഭാഗം മറയ്ക്കാനാണ് ആദ്യം ഇത് ഉപയോഗിച്ചിരുന്നത്.

ചരിത്രപരമായി പറഞ്ഞാൽ പണ്ട് ബേസ്ബോൾ കളിക്കാർ ധരിക്കുന്ന തൊപ്പിയിൽ തുണിയുടെ സീം ( രണ്ടാ അതിലധികമോ തുണികൾ തുന്നിച്ചേർത്ത് യോജിപ്പിക്കുന്ന ഭാഗമാണ് സീം) പുറത്തേക്ക് തെളിഞ്ഞുനിന്നിരുന്നു. അതിനെ മറയ്ക്കാൻ മുകളിൽ ചെറിയ ഒരു കവർ പോലെ ബട്ടൺ ചേർക്കാൻ തുടങ്ങി. പിന്നീട് ഇത് ഫാഷന്റെ ഭാഗമായി മാറി. ഇന്ന് പല ബ്രാൻഡുകളും ഇത് ഡിസെെനായി ഉപയോഗിക്കുന്നുണ്ട്. പല മോഡലിൽ പലതരത്തിൽ ഈ ബട്ടൺ ഘടിപ്പിക്കുന്ന ബ്രാൻഡുകളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAP, BUTTON, BASEBALL CAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY