SignIn
Kerala Kaumudi Online
Wednesday, 15 July 2026 1.16 PM IST

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി തലവേദനയാകില്ല; കാപ്ച ഒഴിവാക്കി പുതിയ മാറ്റങ്ങളുമായി റെയിൽവെ

READ ENGLISH VERSION
irctc-train-ticket-
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പലപ്പോഴും തലവേദനയാകുന്നത് വെരിഫിക്കേഷന് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള കാപ്ചകളാണ്. ഉപയോക്താക്കളെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്ന കാപ്ചകളെ റെയിൽവെ ഒഴിവാക്കുന്നു. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ അധിഷ്ഠിത വെരിഫിക്കേഷനും കർശനമായ സുരക്ഷാ സംവിധാനങ്ങളും നടപ്പിലാക്കിയതോടെയാണ് പുതിയ മാറ്റം നിലവിൽ വരുന്നത്.

ഇതിലൂടെ ഐആർസിടിസി ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി കാപ്ച നൽകാതെ തന്നെ വളരെ വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. യാത്രക്കാരുടെ വിവരം നേരത്തെ സേവ് ചെയ്തുകഴിഞ്ഞാൽ ഞൊടിയിടയ്ക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.

ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് എടുക്കുന്നത് യന്ത്രങ്ങളല്ല മനുഷ്യനാണെന്ന് ഉറപ്പുവരുത്താൻ സ്ക്രീനിൽ കാണിക്കുന്ന അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്ന സംവിധാനമായിരുന്നു കാപ്ച. പുതിയ ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലോഗിൻ ചെയ്യാനും ടിക്കറ്റ് സ്ഥിരീകരിക്കാനും കാപ്‌ച നൽകേണ്ടതില്ല. ഇനി മുതൽ വെറും എട്ട് ക്ലിക്കുകൾ കൊണ്ടുതന്നെ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കാൻ സാധിക്കും. യാത്രക്കാരുടെ വിവരങ്ങൾ നേരത്തെ സേവ് ചെയ്തിട്ടുണ്ടെങ്കിൽ ഇത് ആറ് ക്ലിക്കായി കുറയും.

അനാവശ്യ പോപ്-അപ്പുകളും മിന്നിമറയുന്ന ഗ്രാഫിക്സുകളും ഉൾപ്പെടെ ഐആർസിടിസിയിൽ നിരവധി മാറ്റങ്ങൾ വരുത്തിയതായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരുമിച്ച് കാണാനാകുമെന്നതും പുതിയ മാറ്റത്തിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ മാസം ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഎൻഐടി) സന്ദർശിക്കുന്നതിനിടെ വിദ്യാർത്ഥികളിലൊരാളാണ് കാപ്ച ഒഴിവാക്കാമോയെന്ന് മന്ത്രിയോട് ചോദിച്ചത്. ഐആർസിടിസിയും സെന്റർ ഫോർ റെയിൽവെ ഇൻഫർമേഷൻ സിസ്റ്റംസും ചേർന്ന് വെബ്സൈറ്റിന്റെ ബീറ്റ വേർഷൻ എംഎൻഐടി വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും അഭിപ്രായങ്ങൾ അറിയിക്കാൻ നിർദേശിക്കുകയുമായിരുന്നു. വിദ്യാർത്ഥികളുടെ നിർദേശം കൂടി ഉൾപ്പെടുത്തി പുതുക്കിയ ഐആർസിടിസി പോർട്ടൽ വൈകാതെ ലഭ്യമാക്കുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. അതുവരെ നിലവിലെ ബുക്കിംഗ് രീതി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

English Summary

The Indian Railways has announced that CAPTCHA verification will be removed from the IRCTC ticket booking process as part of a major website upgrade. With Aadhaar-based verification and enhanced security measures in place, users will be able to book train tickets faster through the IRCTC website and app without entering CAPTCHA.

The revamped portal will allow ticket booking in just eight clicks, or six clicks if passenger details are already saved. It will also feature a cleaner interface with fewer pop-ups and graphics, along with the ability to view seat availability across all classes on a single screen.

Railway Minister Ashwini Vaishnaw said the changes were inspired in part by feedback from students at Malaviya National Institute of Technology (MNIT), Jaipur. The upgraded IRCTC portal will be launched after incorporating user suggestions, while the current booking system will remain in use until then.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRCTC, IRCTC CAPTCHA REMOVED, EASY TRAIN TICKET BOOKING, INDIAN RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360