SignIn
Kerala Kaumudi Online
Saturday, 18 July 2026 4.14 PM IST

'മികച്ച കളി പുറത്തെടുത്താലും വിചാരിച്ചതുപോലെ നടക്കണമെന്നില്ല' ഫുട്ബോൾ ലോക കിരീടം ചൂടുന്നതാര്?​ മറുപടിയുമായി വൊസീഞ്ഞ

vozinha
ലയണൽ മെസിയും വൊസീഞ്ഞയും

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026ന്റെ ഫൈനൽ പോരാട്ടത്തിന് ആരാധകർ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. ലയണൽ മെസി നയിക്കുന്ന അർജന്റീനയും യുവ പ്രതിഭ ലാമിൻ യമാലിന്റെ സ്പാനിഷ് നിരയും കൊമ്പുകോർക്കുമ്പോൾ വിജയം ആർക്കൊപ്പമായിരിക്കുമെന്നത് പ്രവചനാതീതമാണ്. കഴിഞ്ഞ തവണ ലോകകിരീടം നേടിയ ആത്മവിശ്വാസത്തിൽ അർജന്റീനയും 2010ന്റെ കിരീടനേട്ടം മുൻനിർത്തി സ്പെയിനും തിങ്കളാഴ്ച പുലർച്ചെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.

ഈ ലോകകപ്പിൽ ഇരുടീമുകളെയും മുൾമുനയിൽ നിർത്തിയ കേപ്‌വെർദേയെയും കടുത്ത ചെറുത്തുനില്പിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ വൊസീഞ്ഞയെയും ആരും മറന്നിട്ടുണ്ടാകില്ല. പ്രീ ക്വാർട്ടറിൽ കേപ് വെർദേയ്ക്കെതിരെ അർജന്റീന വിയർത്ത് ജയിച്ചെങ്കിലും ഗ്രൂപ്പ് മത്സരത്തിൽ സ്പെയിൻ സമനില പൂട്ടിൽ കുരുങ്ങിയിരുന്നു. ഇതിനിടെ ലോകകപ്പ് ആര് നേടുമെന്ന ചോദ്യത്തിന് കേപ് വെർദേയുടെ ഗോൾ കീപ്പർ വൊസീഞ്ഞയുടെ മറുപടി ശ്രദ്ധേയമാകുകയാണ്.

'ഒരു ഫുട്ബോൾ കളിക്കാരൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഫൈനലിൽ ആര് ജയിക്കുമെന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഫുട്ബോളിൽ ചിലപ്പോൾ നിങ്ങൾ മികച്ച കളി പുറത്തെടുത്താലും കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കണമെന്നില്ല. എങ്കിലും ഈ മത്സരത്തിൽ ജയിക്കാൻ ഏറ്റവും അർഹതയുള്ളവർ ആരാണോ അവർ കിരീടം ഉയർത്തട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു."-വൊസീഞ്ഞ പറഞ്ഞു.

English Summary

Anticipation builds for the FIFA World Cup 2026 final between defending champions Argentina, led by Lionel Messi, and Spain, featuring Lamine Yamal. The match will take place Monday at MetLife Stadium. Cape Verde's goalkeeper Vozinha, who impressed during the tournament after his team's strong showing against both finalists, stated he hopes the most deserving team wins the trophy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP FINAL, ARGENTINA SPAIN, VOZINHA, CAPE VERDE WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360