SignIn
Kerala Kaumudi Online
Wednesday, 04 November 2026 6.05 PM IST

കണ്ടാൽ കുഞ്ഞൻ എലി, പക്ഷേ വമ്പൻ 'അടിക്കാരൻ'; ഇതാണ് ജന്തുലോകത്തെ സ്ഥിരം മദ്യപാനി

pen-tailed-treeshrew
പെൻ ടെയ്ൽഡ് ട്രീ ഷ്രൂ

മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലുമുണ്ട് മദ്യം കുടിക്കുന്നവർ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. പെൻ ടെയ്ൽഡ് ട്രീ ഷ്രൂ എന്ന സസ്തനിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മലേഷ്യയിൽ കൂടുതലായി കാണപ്പെടുന്ന ഈ ജീവി എല്ലാദിവസവും മദ്യം ഉപയോഗിക്കുന്നുണ്ട്.

ചെറിയ എലികളുടെ രൂപത്തോട് സാമ്യമുണ്ട് ഇവയുടെ രൂപത്തിന്. വാൽ ശരീരത്തെക്കാൾ അൽപം നീളമുള്ളതായിരിക്കും. പെൻ ടെയ്ൽഡ് ട്രീ ഷ്രൂവിന് നല്ല കാഴ്ചശക്തിയും കേൾവിയും ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇവ രാത്രികാല ജീവികളാണ്. ശരീരത്തിന് 19 മുതൽ 22 സെന്റീമീറ്റർ വരെ നീളമുണ്ടാകും.

ബെൽത്താം പാം എന്ന പനയുടെ തേനാണ് ഇവ കഴിക്കുന്നത്. ഈ തേനിൽ 3.8 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ചില ബിയറിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിനെക്കാൾ കൂടുതലാണിത്. എന്നാൽ മനുഷ്യരെപ്പോലെ ഇവയ്ക്ക് ലഹരി ഉണ്ടാകില്ല. മദ്യം ശരീരത്തെ ബാധിക്കാത്തവിധം പ്രത്യേക ഉപാപചയ വഴിയിലൂടെയാണ് ഇത് ദഹിപ്പിക്കുന്നത്.

English Summary

The Pen-tailed Tree Shrew, a small mammal commonly found in Malaysia, is known for consuming alcohol naturally every day. It feeds on the fermented nectar of the Bértam palm, which contains around 3.8% alcohol.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEN TAILED TREE SHREW, ALCOHOL DRINKING ANIMAL, MALAYSIAN TREE SHREW, ANIMALS THAT DRINK ALCOHOL, BINTURONG PALM NECTAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE