SignIn
Kerala Kaumudi Online
Monday, 27 July 2026 7.52 AM IST

'ഞാനല്ലാതെ പിന്നാര്'; സഹോദരി പാകം ചെയ്‌തുനൽകിയ കേക്ക് പാതി കരിഞ്ഞു, സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി അനുജൻ

kid

പലരുടെയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് അവരുടെ സഹോദരങ്ങളായിരിക്കും. എന്ത് ചെയ്‌താലും അവർ കൂടെനിൽക്കുമെന്നുള്ള ഉറപ്പ് പലർക്കുമുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും വീട്ടിലെ മുതിർന്ന കുട്ടികളുടെ പാചകപരീക്ഷണങ്ങൾക്ക് ഇരയാകേണ്ടി വരുന്നത് ഇളയകുട്ടികളാണ്.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. വീട്ടിലുണ്ടാക്കിയ കേക്ക് ആവോളം ആസ്വദിച്ചുകഴിക്കുന്ന ഒരു ആൺകുട്ടിയാണ് വീഡിയോയിലുള്ളത്. അവന്റെ ചേച്ചി വീട്ടിൽ പാകം ചെയ്‌തതാണ് കേക്ക്. കേക്കിന്റെ അടിവശം കരിഞ്ഞുപോയിട്ടും അതവൻ ആസ്വദിച്ചുകഴിക്കുന്നുണ്ട്. കൂടാതെ 'അടിപൊളി കേക്ക്' എന്നവിധത്തിലുള്ള ആംഗ്യങ്ങളും അവൻ കാണിക്കുന്നുണ്ട്. വീണ്ടും പാകം ചെയ്യാനുള്ള പ്രോത്സാഹനത്തിന് അവന്റെ ഭാവങ്ങൾ ധാരാളമാണെന്ന് തോന്നിപ്പോകും.

ഓരോ തവണയും താൻ പാകം ചെയ്യുന്ന ഭക്ഷണം തന്റെ സഹോദരൻ വളരെയധികം ആസ്വദിച്ചാണ് കഴിക്കുന്നതെന്നും വീഡിയോയ്‌ക്കൊപ്പം സഹോദരി കുറിച്ചിട്ടുണ്ട്. നിരവധിപേരാണ് വീഡിയോയ്‌ക്ക് ലൈക്കും കമന്റും ചെയ്‌തിരിക്കുന്നത്. പലരും സമാനമായി തങ്ങളുടെ സഹോദരങ്ങളിൽ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നുണ്ട്.

A post shared by Shells ✨ (@_salinnaa_)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, VIRALVIDEO, KID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY