SignIn
Kerala Kaumudi Online
Saturday, 11 July 2026 1.23 AM IST

ഓടിയിട്ടും രക്ഷയില്ല, പിന്നാലെയെത്തി പിടികൂടി അണ്ണാൻകുഞ്ഞ്; വീഡിയോ വൈറൽ

squirrel

ഓമനത്തമുള്ള ജീവികളെ വീട്ടിൽ വളർത്താൻ ഇഷ്‌ടമുള്ളവരാകും പലരും. പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളെയെല്ലാം നാം വളരെ അരുമയോടെ വീട്ടിൽ വളർത്താറുണ്ട്. ഇവയ്‌ക്ക് പുറമെ വളരെ യാദൃശ്ചികമായി മറ്റ് ചില ജീവികളും മനുഷ്യരോട് കൂട്ടുകൂടാറുണ്ട്. ഇണങ്ങിക്കഴിഞ്ഞാൽ കാക്ക മുതൽ പരുന്ത് വരെയും നമ്മുടെ വീട്ടിൽ സ്ഥിരമായി വരും. ഇപ്പോഴിതാ, അത്തരത്തിൽ വീട്ടിലേക്കെത്തിയ ഒരു അണ്ണാൻകുഞ്ഞിനോടൊപ്പം കളിക്കുന്ന നാലുവയസുകാരിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വീട്ടിനുള്ളിൽ ആ കൊച്ചുമിടുക്കിക്ക് പിന്നാലെ പായുകയാണ് അണ്ണാൻകുഞ്ഞ്. അതിന് പിടികൊടുക്കാതിരിക്കാനായി അവൾ വീടുമുഴുവൻ ഓടിനടക്കുന്നുണ്ട്. ഇടയ്‌ക്കിടെ ഓടിവന്ന് അച്ഛന്റെ കൈകളിൽ തൂങ്ങിയാടുന്നുണ്ട്. ഒടുവിൽ ഓടിതളർന്ന ആ കുരുന്നിന്റെ തോളിൽക്കയറി പമ്മി ഇരിക്കുന്ന അണ്ണാൻകുഞ്ഞിനെയും വീഡിയോയിൽ കാണാം. ആദ്യം അണ്ണാൻകുഞ്ഞിനെ പേടിച്ച് ഓടുന്നതാണെന്ന് തോന്നുമെങ്കിലും പിന്നീട് അങ്ങനെയല്ലെന്ന് മനസിലാകും. വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്ന അക്കൗണ്ടിൽ അണ്ണാൻകുഞ്ഞിനൊപ്പമുള്ള മറ്റ് വീഡിയോകളും കാണാൻ സാധിക്കും. അതിലൊന്നിൽ പുറത്ത് പോയി മഴ നനഞ്ഞതിന് അണ്ണാൻകുഞ്ഞിനെ ആ കൊച്ചുമിടുക്കി വഴക്കുപറയുന്നുമുണ്ട്.

വീട്ടിൽ കുട്ടികളുണ്ടെങ്കിൽ ഇങ്ങനെയുള്ള ജീവികളുമായി എളുപ്പത്തിൽ കൂട്ടാകും. കളിക്കാനും വർത്തമാനം പറയാനും ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷമാകും അവർക്ക്. ഉപദ്രവകാരകളല്ലെന്ന് മനസിലായാൽ അണ്ണാൻ വളരെ എടുപ്പത്തിൽ മനുഷ്യനുമായി കൂട്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, KID, VIRALVIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE