കുട്ടികളും മുതിർന്നവരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് വായ്നാറ്റം. മോണരോഗങ്ങൾ, പല്ലിലെ കേടുകൾ, പല്ലിനിടയിലെ ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയാണ് വായ്‌നാറ്റത്തിന്റ കാരണങ്ങൾ. ശുചിത്വത്തിന്റെ കാര്യത്തിൽ എത്ര ശ്രദ്ധിച്ചാലും പലപ്പോഴും വായ്നാറ്റം വില്ലനാകാറുണ്ട്. വായ് തുറന്ന് സംസാരിക്കാൻപോലും ഇത് തടസമാകും.
രണ്ടുനേരം നന്നായി ബ്രഷ് ചെയ്താലും വിപണിയിൽ ലഭിക്കുന്ന വ്യത്യസ്തമായ മൗത്ത് വാഷുകളും ടൂത്ത് പേസ്റ്റുകളും ഉപയോഗിച്ചിട്ടും ഈ പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിയാതെ വരാറുണ്ട്. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾ നിങ്ങളെ അലട്ടില്ല. വായ്നാറ്റത്തിനുള്ള പ്രകൃതിദത്തമായ പരിഹാരം അടുക്കളയിൽ തന്നെയുണ്ട്.
കറികളിലും ചട്‌നികളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് പുതിനയില. ധാരാളം ആരോഗ്യ ഗുണങ്ങളടങ്ങിയ പുതിനയില ചേർത്ത ചായകുടിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. പുതിനയില ചവയ്ക്കുന്നതും ഗുണപ്രദമാണ്.
Bad breath can be reduced with simple kitchen remedies and proper oral care. Natural ingredients commonly found at home may help freshen breath and support better mouth hygiene.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |