വീടിനുള്ളിലെ പൊടിയും പുകയും അഴുക്കും അടുക്കളയിലെ എണ്ണക്കറകളുമെല്ലാം പലപ്പോഴും ജനൽക്കമ്പികളിൽ അടിഞ്ഞുകൂടാറുണ്ട്. ഏതെങ്കിലും വിശേഷാവസരങ്ങൾക്കായി വീട് വൃത്തിയാക്കുമ്പോഴാകും ഇവ നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോഴേക്കും ജനൽക്കമ്പികൾ കറയും പാടുകളുമായി പഴകിയ അവസ്ഥയിലേക്കെത്തും. വിനാഗിരിയും വെള്ളവും മാത്രം ഉപയോഗിച്ച് ഈ പാടുകൾ മാറ്റി ജനൽക്കമ്പികളെ പുതിയതാക്കി മാറ്റാൻ സാധിക്കും.
ആദ്യം മൈക്കോഫൈബറോ കോട്ടൺ തുണിയോ ഉപയോഗിച്ച് ജനൽക്കമ്പികളിലെ പൊടി നീക്കണം. ഇതിന് ശേഷം മാത്രമേ വിനാഗിരി ലായനി ഉപയോഗിക്കാൻ പാടുള്ളു. പൊടിയുള്ളപ്പോൾ വെള്ളം ഉപയോഗിച്ചാൽ ചെളിപാടുകൾ ഉണ്ടാകാം.
തുല്യ അളവിൽ വിനാഗിരിയും ചെറുചൂടുള്ള വെള്ളവും കൂട്ടിക്കലർത്തി ഒരു ബോട്ടിലിൽ നിറയ്‌ക്കുക. വിനൈൽ, അലൂമിനിയം, ലോഹ കമ്പികൾക്ക് ഇത് ഉപയോഗിക്കാം. ആദ്യം ചെറിയൊരു ഭാഗത്ത് പരീക്ഷിക്കുക. നേരിട്ട് കമ്പികളിലേക്ക് സ്പ്രേ ചെയ്‌തോ മൈക്രോഫൈബർ ഉപയോഗിച്ച് കമ്പികൾ തുടച്ചെടുക്കാം. ശേഷം ഒരു ഉണങ്ങിയ തുണി കൊണ്ട് കമ്പികളിലെ ഈർപ്പം വൃത്തിയായി തുടച്ച് നീക്കണം. അടുക്കളയിലെ ജനൽക്കമ്പികളിൽ കറകൾ അൽപം കൂടുതലായതിനാൽ ഇതിലേക്ക് ലായനി സ്‌പ്രേ ചെയ്‌ത് കുറച്ചുമിനിറ്റുകൾക്ക് ശേഷമായിരിക്കണം തുടയ്‌ക്കേണ്ടത്.
മരം, മുള, സെല്ലുലാർ തുടങ്ങിയവ ഉപയോഗിച്ചുള്ള ജനലുകളിലെ കറ തുടയ്‌ക്കാൻ ഈ മിശ്രിതം ഉപയോഗിക്കരുത്. രണ്ടാഴ്‌ച കൂടുമ്പോൾ ഇത്തരത്തിൽ പൊടി തുടയ്‌ക്കുന്നത് ജനൽക്കമ്പികളിൽ പുതുപുത്തനായി തിളങ്ങാൻ സഹായിക്കും.
Clean your window blinds effortlessly using a simple mixture of white vinegar and warm water. Remove dust first, wipe each slat with a damp microfibre cloth, and tackle stubborn grease stains with this easy homemade solution. A simple, budget-friendly way to keep your blinds fresh and spotless.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |